ചെന്നൈ: ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ(എഐബിഇ) എഴുതുന്നതിൽനിന്നു വിട്ടുനിന്ന 1025 അഭിഭാഷകരെ തമിഴ്നാട്, പുതുച്ചേരി ബാർ കൗണ്‍സിൽ സസ്പെൻഡ് ചെയ്തു. ഇതറിയിച്ചുകൊണ്ട് കൗണ്‍സിൽ സെക്രട്ടറി സി.രാജകുമാർ സർക്കുലർ പുറത്തിറക്കി.
ഇന്ത്യൻ ബാർ കൗണ്‍സിൽ നിയമപ്രകാരം 2010 മുതൽ പഠിച്ചിറങ്ങുന്ന എല്ലാ ബിരുദ വിദ്യാർഥികളും രാജ്യത്ത് നിയമം പരിശീലിക്കണമെങ്കിൽ എഐബിഇ പരീക്ഷ എഴുതണം. എന്നാൽ 2012ൽ ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ഈ നിയഗം ഇളവ് ചെയ്തു നൽകി.എന്നാൽ 2015ൽ, പഠിച്ചിറങ്ങി രണ്ടു വർഷത്തിനുശേഷവും പരീക്ഷ എഴുതാത്ത അഭിഭാഷകരെ അയോഗ്യരാക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ഇതിന്‍റെ ചുവടുപിടിച്ചാണ് ബാർ കൗണ്‍സിലിന്‍റെ നടപടി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


