അധികാരം കുടുംബത്തിൽ തന്നെ നിലനിർത്താൻ സോണിയ !താക്കോല്‍ നെഹ്‌റു കുടുംബത്തിന്റെ കൈയ്യില്‍ തന്നെ.അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി:കോൺഗ്രസ് പാർട്ടിയുടെ അധികാരം കുടുംബത്തിൽ തന്നെ നിലനിർത്താൻ സോണിയായുടെ കരുനീക്കം ശക്തമാക്കി.സംഘടനാ ചുമതലയുള്ള സെക്രട്ടറി വേണുഗോപാലിനെ സോണിയ ഗാന്ധി ഡൽഹിയിലേക്ക് വിളിച്ച് വരുത്തിയത് ഈ നീക്കത്തിന്റെ ഭാഗമാണ്.സോണിയ ഗാന്ധിയുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് സൂചന KC വേണുഗോപാലും
നൽകി.

മത്സരിക്കുമോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നത് മികച്ച പിന്തുണയാണ്.രാഹുൽ മത്സരിക്കണമെന്ന പ്രമേയം പാസാക്കാൻ പിസിസികൾക്ക് അവകാശമുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം കെസി വേണുഗോപാൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബത്തില്‍ നിന്ന് ആരും മത്സരിച്ചേക്കില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലം നിയന്ത്രിക്കുക രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും ചേര്‍ന്നാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എഐസിസി അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന സോണിയ ഗാന്ധി സംഘടനാ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പുലര്‍ത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്ന രാഹുലിന്റെ തീരുമാനം സോണിയ അംഗീകരിക്കുകയായിരുന്നു. 88-ാമത് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അശോക് ഗെഹ്ലോട്ടും ശശി തരൂരും മനീഷ് തിവാരിയും തമ്മിലുള്ള മത്സര ചിത്രമാണ് തെളിയുന്നത്. എന്നാല്‍ മികച്ച വ്യക്തി വിജയിക്കട്ടെ എന്ന നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നിരുന്നാല്‍ തന്നെ പാര്‍ട്ടി തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ താക്കോല്‍ നെഹ്റു കുടുംബത്തിന്റെ കൈകളില്‍ തന്നെയെന്നതാണ് വാസ്തവം. ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, എന്നിവിടങ്ങളില്‍ നിന്നാണ് 9,000 വോട്ടുകളില്‍ ഭൂരിഭാഗവും. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശക്തമല്ല എന്നതാണ് വൈരുദ്ധ്യം. നെഹ്റു കുടുംബത്തിന്റെ വാക്ക് തന്നെയാകും ഇവിടത്തെ വോട്ടുകള്‍ തീരുമാനിക്കുന്നത്. അങ്ങനെ വന്നാല്‍ ശശി തരൂരിനും മനീഷ് തിവാരിക്കും ശക്തമായ വെല്ലുവിളിയാകും ഗെഹ്ലോട്ടില്‍ നിന്നും നേരിടേണ്ടി വരിക. അശോക് ഗെലോട്ടിന്റെ രംഗപ്രവേശനം നെഹ്‌റു കുടുംബത്തിന്റെ ആശീര്‍വാദത്തോടെയാണെന്നും ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്നും വ്യക്തമായ സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു.

നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് സോണിയ ഉള്‍പ്പെടെയുള്ളവര്‍ പറയുമ്പോഴും അശോക് ഗെഹ്ലോട് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുക എന്നത് തന്നെയാകും അവരുടേയും ലക്ഷ്യം. മൂന്ന് മത്സരാര്‍ത്ഥികളോടും നിഷ്പക്ഷത പുലര്‍ത്തുക എന്നത് നേതൃത്വത്തിന് സാധിക്കില്ല. 1997 ല്‍ അന്നത്തെ അദ്ധ്യക്ഷന്‍ സീതാറാം കേസരിക്കെതിരെ ശരത് പവാറും രാജേഷ് പൈലറ്റും മത്സരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള സംസ്ഥാന പാര്‍ട്ടി മേധാവികള്‍ അവരെ പിന്തുണച്ചു. എന്നാല്‍ അന്തിമഫലം 70% വോട്ടുകള്‍ നേടി കേസരി അനായാസേന വിജയിക്കുകയായിരുന്നു.

Top