രാഹുലിനെ പുറത്താക്കാന്‍ ഹൈക്കമാന്റ്; കടുത്ത നടപടികളിലേക്ക് കോണ്‍ഗ്രസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കെപിസിസി ശുപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയില്‍ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നല്‍കി. രാഹുലിനെതിരെ ലഭിച്ച പരാതികളില്‍ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന്റെ ചുമതലയുള്‌ല ദീപ ദാസ് മുന്‍ഷിയില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. എം എല്‍എക്കെതിരായ പരാതികള്‍ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപ ദാസ് മുന്‍ഷി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുന്‍ഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോര്‍ട്ട് ദീപ ദാസ് മുന്‍ഷി നേതൃത്വത്തിന് നല്‍കിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന കടുത്ത നിലപാടിലാണ് നേതാക്കള്‍. കെ മുരളീധരന്‍, ജെബി മേത്തര്‍ എംപി, ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുത്ത നടപടിയുണ്ടാകണെന്ന് പരസ്യമായി ആവശ്യപ്പെട്ടു. രാഹുലിനെതിരെ ആദ്യം തന്നെ നടപടിയെടുത്തുകൊണ്ട് സ്ത്രീപക്ഷ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ജെബി മേത്തര്‍ പറഞ്ഞു. നേരത്തെ കൂട്ടായിട്ടാണ് നടപടിയെടുത്തത്.

ആരുടെയും വ്യക്തിപരമായ തീരുമാനമായിരുന്നില്ല. അടുത്ത നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും ജെബി മേത്തര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് കെ മുരളീധരന്‍ രാവിലെ വ്യക്തമാക്കിയത്. പുകഞ്ഞ കൊള്ളി പുറത്താണെന്നും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നുമാണ് മുരളീധരന്റെ പ്രതികരണം. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹം തന്നെ തീരുമാനിക്കണം. അത് പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പുറത്ത് പോകാമെന്നും തന്റെ നിലപാട് കെപിസിസി അധ്യക്ഷനെ അറിയിച്ചെന്നും രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിള്‍ കൊടി ബന്ധം പാര്‍ട്ടി അവസാനിപ്പിച്ചുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും കെകെ രമ എംഎല്‍എയും ആവശ്യപ്പെട്ടു. രാഹുലിനെതിരെ ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്നും ആരോപണവിധേയന സംരക്ഷിക്കില്ലെന്നും ബിന്ദു കൃഷ്ണയും പ്രതികരിച്ചു.

 

Top