പേരിലല്ല കാര്യം: വലിയ പേരുകാര്‍ മടങ്ങിയപ്പോള്‍ അജയ് ജയറാം ഫൈനലില്‍

സോള്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകത്ത് മറവിയിലേക്ക് ആണ്ടുപോയ പേരായ അജയ് ജയറാം വലിയ പേരുകാരെല്ലാം തോറ്റുമടങ്ങിയ വേദിയില്‍ രാജ്യത്തിന് അഭിമാനമൊരുക്കി ഫൈനല്‍ പോരിന്. കൊറിയ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ ലോക ഏഴാം നമ്പറിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍ താരം ഫൈനലിലേക്ക് കുതിച്ചത്.

നേരിട്ടുള്ള സെറ്റുകളില്‍ ഫലം നിര്‍ണയിക്കപ്പെട്ട മത്സരത്തില്‍ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയെന്‍ ചെന്‍ ആണ് വീണത്. സ്‌കോര്‍ 21^19, 21^15. ലോക 32ാം താരമായ അജയ് 43 മിനിറ്റുകൊണ്ട് സെമി തന്‍േറതാക്കി. ഈ സീസണില്‍ ജര്‍മന്‍ ഓപണിലും യു.എസ് ഓപണിലും ഏറ്റ പരാജയങ്ങള്‍ക്കുള്ള പകരംവീട്ടല്‍ കൂടിയായി അജയിക്ക് ഈ ജയം. ലോക ഒന്നാം നമ്പര്‍ ചൈനീസ് താരം ചെന്‍ ലോങ് ആണ് ഫൈനലില്‍ എതിരാളി.

Top