ആലപ്പുഴ: ഓമനപ്പുഴയില്‍ മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ പിതാവും മാതാവും കൊലപ്പെടുത്തിയത് ഒരുമിച്ചെന്ന് പൊലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്.ജോസ്മോൻ തന്റെ സ്വന്തം മകൾ ഏഞ്ചലിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നടുക്കത്തിലാണ് ഓമനപുഴ ഗ്രാമവാസികൾ. കാരണം ജോസ്‌മോൻ എന്ന വ്യക്തിയെ കുറിച്ച് നാട്ടിൽ എല്ലാവർക്കും നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു. പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കുന്ന ഒരു മനുഷ്യനെ അല്ലായിരുന്നു ജോസ്മോൻ. അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അടക്കം ആൾ വളരെ സജീവമായിരുന്നു. സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്‌മോൻ പോലീസിനോടു പറഞ്ഞിരിക്കുന്നത്.
മകളുടെ കഴുത്തില്‍ അച്ഛന് തോര്‍ത്ത് മുറുക്കിയപ്പോള്‍ അമ്മ കൈകള്‍ പിന്നില്‍ നിന്ന് പിടിച്ചുവച്ചുവെന്ന് പോലീസ് അറിയിച്ചു. കേസില്‍ അമ്മ ജെസിമോളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കു പുറമേ അമ്മാവന് അലോഷ്യസ് കൊലപാതക വിവരം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് അറിയിച്ചു.
ജാസ്മിനെ മരിച്ച നിലയില്‍ കണ്ടെന്ന് പൊലീസിനെ വിളിച്ച് പറഞ്ഞത് അമ്മാവനാണെന്നും അപ്പോഴും കൊലപാതക വിവരം അറിയിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. താന്‍ തനിച്ചാണ് കൊല നടത്തിയതെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത്.
നിലവില്‍ അമ്മാവന് അലോഷ്യസും പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പിതാവ് ഫ്രാന്‍സിസിനെ (ജോസ്മോന്, 53) ബുധനാഴ്ച തന്നെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എയ്ഞ്ചല്‍ സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നതിനെ ചൊല്ലിയും മറ്റ് കാരണങ്ങളിലും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമായിരുന്നു. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ഫ്രാന്‍സിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിക്കുകയും തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കുകയുമായിരുന്നു
“വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ”- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ ഫ്രാന്‍സിസിന്റെ കുറ്റസമ്മതം. ഓട്ടോ ഡ്രൈവറായ ജോസ്മോന് സെക്യൂരിറ്റി തൊഴിലും ചെയ്യാറുണ്ട്. കൊല്ലപ്പെട്ട എയ്ഞ്ചല്‍ ജാസ്മിന് ലാബ് ടെക്നീഷ്യന് ആണ്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 12ന് ഓമനപ്പുഴ സെന്റ് ഫ്രാനസിസ് സേവ്യേഴ്സ് പള്ളിയില്‍ സംസ്കരിക്കും. ഭര്‍ത്താവ്: പ്രഹിന്‍ (മനു).
ആരോടും ദേഷ്യപ്പെടുക പോലും ചെയ്യാത്ത ഫ്രാന്‍സിസ് എങ്ങനെ സ്വന്തം മകളെ കൊലപ്പെടുത്തുമെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്. പകല്‍ സമയത്ത് ഓട്ടോറിക്ഷ ഓടിച്ചും രാത്രി സെക്യൂരിറ്റി ജോലി ചെയ്തും ഇതിനിടയിലെ ഒഴിവു സമയങ്ങളില്‍ ബോട്ടുകളില്‍ സഹായിയായി പോയുമാണ് ഫ്രാന്‍സിസ് കുടുംബം പുലര്‍ത്തിയിരുന്നത്.എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുന്നത് സംബന്ധിച്ച തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പ്രദേശവാസികള്‍ പറയുന്നത്.

കേസിന്റെ ചുരുളഴിച്ച പോലീസ് ബുദ്ധിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഏയ്ഞ്ചലിന്റെ മൃതദേഹം ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് ഉദിച്ച സംശയമാണ് കേസിൽ വഴിത്തിരിവായത്. തുമ്പായി മാറിയത് യുവതിയുടെ കഴുത്തിലെ പാട് ആയിരിന്നു. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കളുടെ നാടകവും നാട്ടുകാർ കണ്ടു.
ചെട്ടികാട് ആശുപത്രിയിലുള്ള ഡോക്ടറുടെ സംശയമാണ് കേസിന് വലിയൊരു വഴിത്തിരിവായത്. കഴുത്തിൽ കണ്ടെത്തിയ പാടാണ് നിർണായകമായത്. ഉടൻ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നു പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ആത്മഹത്യയല്ല, കൊലപാതമാണെന്ന് ഉറപ്പിച്ചത്. തുടർന്നാണ് ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു ഇയാൾ സമ്മതിക്കുകയും ചെയ്തു.
പക്ഷെ ഫ്രാൻസിസിന്റെ ദേഹത്ത് പിടിവലി നടന്നതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു. ഇതോടെയാണ് മറ്റാരുടെയോ സഹായം ഫ്രാൻസിസിനു ലഭിച്ചിട്ടുണ്ടെന്നു പൊലീസിന് വ്യക്തമായത്. ഇങ്ങനെയാണ് അന്വേഷണം അമ്മ ജെസിയിലേക്കും സാധാരണ മരണമാണെന്നു മൊഴി നൽകിയ അമ്മാവൻ അലോഷ്യസിലേക്കും എത്തിയത്. ആദ്യ ചോദ്യം ചെയ്യലിൽ നിഷേധിച്ചെങ്കിലും പിന്നീട് ജെസി കുറ്റം സമ്മതിച്ചു. ബുധനാഴ്ച ഫ്രാൻസിസ് കുറ്റസമ്മതം നടത്തിയതിനു പിന്നാലെ രാത്രിയോടെ മണ്ണഞ്ചേരി പോലീസിലെത്തി വീട് പൂട്ടിയിരുന്നു. ഇന്നലെ രാവിലെയാണ് അമ്മ ജെസിയെയും, അമ്മാവൻ അലോഷ്യസിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്.
എയ്ഞ്ചൽ ജാസ്മിന്റെ കൊലപാതകം മറച്ചുവയ്ക്കാനുള്ള ആസൂത്രണം നടത്തിയത് മാതൃസഹോദരൻ അലോഷ്യസാണ്. രാത്രി 11 മണിയോടെ എയ്ഞ്ചൽ കൊല്ലപ്പെട്ടെന്നു മനസിലാക്കിയ മാതാപിതാക്കൾ അലോഷ്യസിനെ വിളിച്ചുവരുത്തുകയായിരുന്നു. മരിച്ചനിലയിൽ കാണുകായിരുന്നുവെന്നു പറയാൻ മൂവരും കൂടി തീരുമാനിക്കുകയായിരുന്നു. 12 മണിയോടെ അലോഷ്യസ് മടങ്ങിപ്പോയി. ശേഷം, പിറ്റേന്നു രാവിലെ ആറരയോടെ മകൾ മരിച്ചെന്നു പറഞ്ഞു കുടുംബാംഗങ്ങൾ അലമുറയിട്ടു കരഞ്ഞു. ഇതുകേട്ടെത്തിയ അയൽക്കാർക്ക് സംശയം തോന്നിയില്ല. മരണവിവരം പൊലീസിൽ അറിയിക്കേണ്ടെന്നു വീട്ടിലെത്തിയ വാർഡ് അംഗത്തോട് അമ്മാവൻ അലോഷ്യസ് പറഞ്ഞതു സംശയത്തിനിടയാക്കി. എയ്ഞ്ചൽ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചതാണെന്നാണ് ഇയാൾ എല്ലാവരെയും അറിയിച്ചത്.


