മാറിടം കാട്ടി വാര്‍ത്ത വായിച്ച് നാട്ടുകാരുടെ കണ്ണുതള്ളിച്ച ടെലിവിഷന്‍ താരം പ്‌ളേബോയി മാഗസിന്റെ ചൂടന്‍ ഫോട്ടോഷൂട്ടിലും. ഒടുവില്‍ പണിയും പോയി!..

മാറിടം കാട്ടി വാര്‍ത്ത വായിച്ച് നാട്ടുകാരുടെ കണ്ണുതള്ളിച്ച ടെലിവിഷന്‍ താരം പ്‌ളേബോയി മാഗസിന്റെ ചൂടന്‍ ഫോട്ടോഷൂട്ടിലും.ഒടുവില്‍ താരത്തിന്റെ പണിയും പോയി . മാറിടം അനാവൃതമാക്കി ന്യൂസ്‌ ചാനലില്‍ വാര്‍ത്താവായനക്കാരിയായി ലോകശ്രദ്ധ പിടിച്ച ടെലിവിഷന്‍ പ്രസന്റര്‍ക്ക്‌ പ്‌ളേബോയി മാഗസിന്റെ ചൂടന്‍ ഫോട്ടോഷൂട്ടിന്‌ കരാര്‍ ചെയ്‌തതിന്‌ പിന്നാലെയാണ് പണിപോയത്.Albanian-TV-presenterഅല്‍ബേനിയന്‍ ടെലിവിഷന്‍ ചാനലിന്‌ വേണ്ടി ബ്‌ളൗസിന്റെ ഹുക്ക്‌ പൂര്‍ണ്ണമായും തുറന്നിട്ട്‌ ക്യാമറയ്‌ക്ക് മുന്നില്‍ ഇരിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത എന്‍കി ബ്രാക്കാജ്‌ എന്ന 21 കാരിയെ ആണ്‌ ചാനല്‍ പുറത്താക്കിയത്‌.മാറിടം തുറന്നിട്ട്‌ വാര്‍ത്ത വായിച്ച്‌ നാട്ടുകാരുടെ കണ്ണുതള്ളിച്ചതിന്‌ തൊട്ടുപിന്നാലെ ഇവര്‍ ആഗോള മാസികയുടെ സെക്‌സി ഫോട്ടോഷൂട്ട്‌ വാഗ്‌ദാനം സ്വീകരിക്കുകയും ചെയ്‌തു. ഓഫര്‍ സ്വീകരിച്ചതിന്‌ പിന്നാലെ 21 കാരിയെ സസ്‌പെന്റ്‌ ചെയ്‌തതായി ചാനല്‍ സിഇഒ ഇസ്‌മെത്‌ ദൃഷ്‌ടി പറഞ്ഞു. ഇവര്‍ക്ക്‌ പകരം ഗ്രേറ്റാ ഹോക്‌സ്ഹാ എന്ന 21 കാരിയെ പുതിയതായി ചാനല്‍ എടുക്കുകയും ഇവര്‍ ചാനലിന്റെ നയമായ മാറിടം കാട്ടിയുള്ള വാര്‍ത്തവായന തുടങ്ങുകയും ചെയ്‌തു.
അതേസമയം വാര്‍ത്തകളിലെ സ്വതന്ത്ര നിലപാട്‌ അവതരിപ്പിക്കാന്‍ പുതിയ മുഖം വേണമെന്ന കാഴ്‌ചപ്പാടാണ്‌ ബ്രാക്കാജിനെ നീക്കിയതിന്റെ യഥാര്‍ത്ഥ കാരണമെന്ന്‌ ഇസ്‌മെത്‌ പറയുന്നു. അല്‍ബേനിയയിലെ മിക്കവാറും എല്ലാ ടെലിവിഷന്‍ ചാനലുകളും ഒരേ രീതിയിലുള്ള വാര്‍ത്തകളും ഒരേ മുഖങ്ങളുമാണ്‌ നല്‍കുന്നത്‌. ഇതില്‍ നിന്നുള്ള ഒരു വ്യത്യസ്‌തതയ്‌ക്ക് വേണ്ടി പുതുമുഖത്തെ പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഫോട്ടോഷൂട്ട്‌ ചെയ്യേണ്ടെന്നും ജര്‍ണലിസവും പഠനവുമായി മുന്നോട്ട്‌ പോകണമെന്നും പറഞ്ഞതായും ഇവര്‍ വ്യക്‌തമാക്കി. അല്‍ബേനിയയിലെ ഒരു സര്‍വകലാശാലയില്‍ പബ്‌ളിക്‌ റിലേഷന്‍ വിദ്യാര്‍ത്ഥിയാണ്‌ ബ്രാക്കോജ്‌.

Re-published

Top