പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ നിര്‍മ്മിച്ചതാണ് അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ദിവസേന നിരവധി ഭക്തര്‍ എത്തുന്ന അമ്പലപ്പുഴ ക്ഷേത്രത്തോളം പ്രശസ്തമാണ് ഇവിടുത്തെ അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും.
കേഷേത്രത്തിലം പാൽപ്പായസ വിതരണമാണ് തടസപ്പെട്ടത്. പാൽപ്പായസം പിടിച്ചെടുത്ത് ഭക്തർ സൗജന്യമായി വിതരണം ചെയ്തു. ക്ഷേത്രത്തിൽ നിന്ന് പതക്കം മോഷ്ടിച്ചവരെ പിടിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. മോഷണം നടന്നിട്ട് 90ദിവസത്തിന് മുകളിലായി. എന്നിട്ടും പ്രതികള്‍ ആരാണന്ന് കണ്ടെത്താന്‍ കഴിയാത്തതില്‍ ആണ് ഭക്തരെ ഇങ്ങനെ ഒരു പ്രതിഷേധമുറ സ്വീകരിക്കാന്‍ ഇടയാക്കിയത്.
ഏപ്രില്‍ അവസാനത്തോടെയാണ് ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുളള രത്നങ്ങള്‍ പതിച്ച അമൂല്യമായ സ്വര്‍ണപതക്കം നഷ്ടമായതായി അറിയുന്നത്.ഈ വിഷുവിന് ക്ഷേത്രനട തുറന്നപ്പോള്‍ മുതലാണ് സ്വര്‍ണപ്പതക്കം കാണാതായത്.
സ്വര്‍ണപതക്കം കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രം അധികൃതര്‍ ദേവസ്വം ബോര്‍ഡിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ പതക്കം കണ്ടെത്തിയിരുന്നു.
അമ്പലത്തിലെ ഉപദേവന്മാരുടെ കാണിക്ക വഞ്ചിയില്‍ നിന്നാണ് മോഷണം പോയ പതക്കം അടക്കം ലഭിച്ചത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ കിട്ടിയത്.


