Connect with us

fb post

ആണുങ്ങള്‍ പെണ്ണുങ്ങളെയും മോഹിപ്പിക്കാറുണ്ട്; ഞങ്ങളുള്ള നരകത്തില്‍ തന്നെ നിങ്ങളും വരുമല്ലേ; ടീച്ചറുടെ കുറിപ്പ് വൈറലാകുന്നു

Published

on

മലപ്പുറത്തെ ഫ്ളാഷ് മോബ് സംഭവത്തില്‍ മതമൗലിക വാദികള്‍ക്ക് മറുപടിയുമായി ഒരു അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു. ഹിജാബ് പെണ്ണിന് മേല്‍ ഇടാന്‍ മാത്രമല്ല ഇസ്ലാം അനുശാസിക്കുന്നത്. പുരുഷന്റെ മനസിനും ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും മേല്‍ ഇസ്ലാം ഒരു ഹിജാബ് നിഷ്‌കര്‍ഷിക്കുന്നുണ്ടെന്ന് പൊന്നാനി എം.ഇ.എസ് കോളജിലെ അധ്യാപികയായ അമീറ ആയിഷ ബീഗത്തിന്റെ കുറിപ്പില്‍ പറയുന്നു. ഹിജാബ് പെണ്ണിന് മേല്‍ ഇടാന്‍ മാത്രമല്ല ഇസ്ലാം അനുശാസിക്കുന്നത്. പുരുഷന്റെ മനസിനും ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും മേല്‍ ഇസ്ലാം ഒരു ഹിജാബ് നിഷ്‌കര്‍ഷിക്കുന്നുണ്ട്.’ ഇതാണ് ടീച്ചറുടെ പോസ്റ്റിന്റെ കാതല്‍. പുരുഷന്മാരുടെ ഈ ഇരട്ടത്താപ്പിനെയാണ് പോസ്റ്റില്‍ ചോദ്യം ചെയ്യുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുസ്ലിം പെണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ നരകത്തിലെ വിറക് സിദ്ധാന്തവുമായി ഇറങ്ങുന്ന സാന്മാര്‍ഗികളായ, സ്വര്‍ഗത്തിലെ ഹൂറിമാരെ പുല്‍കാന്‍ തയ്യാറായിരിക്കുന്ന സഹോദരന്മാര്‍ കരുതുന്നത് പെണ്ണുങ്ങള്‍ ഒതുങ്ങിയിരുന്നോളണം, അവര്‍ അന്യ പുരുഷനെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്, അവളുടെ സൗന്ദര്യം അവളുടെ ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ് എന്നൊക്കെയാണല്ലോ.

ആയിക്കോട്ടെ സഹോദരന്മാരെ. പക്ഷെ ഒരു സംശയം ബാക്കി നില്‍ക്കുന്നു. പെണ്ണിന്റെ സൗന്ദര്യം ആണ് കണ്ടാലേ പ്രശ്നമുള്ളൂ? ആണിന്റെ സൗന്ദര്യം പെണ്ണ് കണ്ടാലോ? അവള്‍ എന്താ സുന്ദരന്മാരായ ആണുങ്ങളെ മോഹിക്കൂല്ല? നിങ്ങളൊക്കെ നല്ല അടിപൊളിയായി ഡ്രസ്സ് ചെയ്തു വരുമ്പോള്‍ പെണ്ണുങ്ങളും നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍ ഞങ്ങള്‍ പെണ്ണുങ്ങളെ മോഹിപ്പിച്ച കുറ്റത്തിന് നിങ്ങള്‍ ഞങ്ങള്‍ ഉള്ള നരകത്തില്‍ തന്നെ വരുമല്ലോ അല്ലെ?

വ്യക്തി സ്വാതന്ത്ര്യത്തില്‍ നല്ല വിശ്വാസം ഉണ്ട് …എന്നെക്കാളും വിശ്വാസം നിങ്ങള്‍ക്കുണ്ടെന്നു ഹാദിയയുടെ കാര്യത്തില്‍ കണ്ടതുമാണ്.എന്നാല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം സാന്ദര്‍ഭികമായി മാറുന്നതാണല്ലോ നിങ്ങള്‍ പൊന്നാങ്ങളമാര്‍ക്ക്. എന്നാല്‍ ഞാന്‍ നല്‍കുന്ന അര്‍ഥം എല്ലാവരുടെ കാര്യത്തിലും ഒരുപോലെ ആയതുകൊണ്ട് തത്കാലം നിങ്ങളൂടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതില്‍ വിഷമമുണ്ടെന്നു പറഞ്ഞു കൊണ്ട് തന്നെ ചോദിക്കട്ടെ ..അന്യ സ്ത്രീകളെ നിങ്ങള്‍ കാണാമോ? അവര്‍ കാണിച്ചാലുംഎന്തിനാ അന്യസ്ത്രീകള്‍ ഉള്ള ഇടങ്ങളില്‍ നിങ്ങള്‍ വരുന്നത്?എന്തിനാ അവര്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്? എന്തിനാ അവരുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നത്?എന്തിനാ അവരുടെ പ്രൈവറ്റ് മെസ്സേജ് ബോക്സിലേക്ക് നിങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി വരുന്നത്?എന്തിനാ അവര്‍ പാടുന്ന പാട്ടു നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നത്?എന്തിനാ അവര്‍ ഡാന്‍സ് വീഡിയോ പോസ്റ്റിയാലും നിങ്ങള്‍ കാണാന്‍ പോകുന്നത്?എന്തിനാ അവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ കമന്റ് ഇടുന്നത്?

ദീന്‍ പഠിപ്പിക്കുന്ന നിങ്ങളുടെ പോസ്റ്റുകള്‍,ഫോട്ടോകള്‍ അത് ഇസ്ലാമിക വഴിയില്‍ തന്നെ ആണോ? നീന്തല്‍കുളത്തില്‍ നിന്ന് വരെയുള്ള ഫോട്ടോ നിങ്ങള്‍ ഇടാറില്ല? സ്ത്രീയെ മോഹിപ്പിക്കുന്ന ഒന്നും അതില്‍ ഇല്ലെന്ന് പറയാമോ? ഓ മറന്നു പോയി…മോഹിപ്പിക്കുന്നവളും വഴിപിഴപ്പിക്കുന്നവളും സ്ത്രീ ആണല്ലോ… അവള്‍ മോഹം ഇല്ലാത്തവളും .മതത്തിന്റെ പേറ്റന്റ് എടുത്തവര്‍ ആണല്ലോ നിങ്ങള്‍. അന്യ സ്ത്രീകളെ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തണമെന്നു പഠിച്ചിട്ടില്ലേ? സ്വകാര്യ ഭാഗങ്ങള്‍ സംരക്ഷിക്കണമെന്ന് പഠിച്ചിട്ടില്ലേ?

അപ്പോള്‍ ഫെയ്സ്ബുക്കില്‍ വന്നു സ്ത്രീകളുടെ ഡ്രെസ്സിന്റെ ഇറക്കവും ശരീരത്തിന്റെ വടിവും നൃത്തചുവടുകളുടെ ഭംഗിയും നിങ്ങള്‍ നോക്കാമോ? സണ്ണി ലിയോണിന്റെയും മിയ ഖലീഫയുടേയുമൊക്കെ ഫോട്ടോക്കു അശ്ലീല കമന്റും ലൈകും ഇടാമോ? മോഹിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചു വന്ന സുന്ദരിയെ ശാസിക്കുന്നതിനു പകരം ആ സുന്ദരിയായ അന്യസ്ത്രീയെ നോക്കി നിന്ന അനുചരനെ ശാസിച്ച ഉദാഹരണവും പ്രവാചക ചര്യയില്‍ കാണാമല്ലോ. അതൊക്കെ നിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ?

സദാചാര പൊലീസ് ചമഞ്ഞു, സ്വര്‍ഗം പാട്ടത്തിനെടുത്തവര്‍ എന്നു മേനി നടിച്ചു പെണ്‍പിള്ളേരെ ദീന്‍ പഠിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിശ്വസിച്ചു നടക്കുന്നവര്‍ ആദ്യം സ്വന്തം സ്വകാര്യജീവിതം എത്രത്തോളം സംശുദ്ധമാണെന്നു ആലോചിക്കൂ…ഹിജാബ് പെണ്ണിന് മേല്‍ ഇടാന്‍ മാത്രമല്ല ഇസ്ലാം അനുശാസിക്കുന്നത്. പുരുഷന്റെ മനസിനും ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും മേല്‍ ഇസ്ലാം ഒരു ഹിജാബ് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

വഴിയിലൂടെ പോകുന്ന ഒരു പെണ്ണിനെ കണ്ണ് കൊണ്ട് പോലും വ്യഭിചാരിക്കാത്തവന്‍ ആണ് എന്ന് ഉറപ്പു വരുത്തൂ.എന്നിട്ട് പോരെ ദീനിന്റെ പേരില്‍ ഈ പരാക്രമങ്ങളും പോര്‍വിളികളും പെരുമാറ്റച്ചട്ടം പഠിപ്പിക്കലും.

Advertisement
Kerala10 hours ago

റോഡിലെ കുഴികള്‍ നികത്താന്‍ അത്യാധുനിക യന്ത്രങ്ങള്‍; പൊതുമാരാമത്ത് വകുപ്പ് ആധുനികമാകുന്നു

Health11 hours ago

സെക്‌സിനിടയില്‍ സ്ത്രീ ഇങ്ങനെയൊക്കെയാണ്; അറിഞ്ഞിരിക്കേണ്ട ചില നിരീക്ഷണങ്ങള്‍

Kerala12 hours ago

നാട്ടുകാര്‍ക്ക് കാരുണ്യ സ്പര്‍ശവുമായി വീണ്ടും യൂസഫലി; 50 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കും

Kerala13 hours ago

വമ്പന്‍മാര്‍ നല്‍കേണ്ടത് കോടികള്‍..!! കെഎസ്ഇബി സാധാരണക്കാരെനെ ഊറ്റാന്‍ ശ്രമിക്കുന്നു

National14 hours ago

വിശ്വാസവോട്ട് വ്യാഴാഴ്ച: കര്‍ണ്ണാടകത്തിലെ സഖ്യസര്‍ക്കാരിന് അഗ്നിപരീക്ഷ

Kerala16 hours ago

ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ല; അസുഖമാണെന്ന് ബിനോയ് കോടിയേരി

fb post17 hours ago

ടിപി സെന്‍കുമാറിന്റെ വീരവാദത്തിന് മറുപടിയുമായി സിന്ധു ജോയി; യൂണിവേഴ്‌സിറ്റി കോളേജിലെ പോലീസ് നടപടിയുടെ വീഡിയോയുമായി ഡിജിപി

Crime18 hours ago

പി.എസ്.സി റാങ്ക് ലിസ്റ്റിന് താത്ക്കാലിക സ്റ്റേ..!! സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചു: അട്ടിമറിയും അന്വേഷിക്കും

Crime18 hours ago

ബിജെപി എംഎല്‍എയും മകളയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി; സംഭവം അച്ഛനില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോള്‍

Crime19 hours ago

കുത്തിയവര്‍ കുടുങ്ങി..!! ശിവരഞ്ജിത്തും നസീമും പിടിയില്‍; രണ്ടുപേരുടേയും കയ്യില്‍ കത്തിയുണ്ടായിരുന്നതായി മറ്റുള്ളവർ

Entertainment4 weeks ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Offbeat2 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala3 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat1 week ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Crime4 weeks ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Crime4 weeks ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Kerala2 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Crime4 weeks ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

National1 week ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

National3 days ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

Trending

Copyright © 2019 Dailyindianherald