ഒരു ദിവസം 20 പുരുഷന്മാരോടൊപ്പം ശയിക്കേണ്ടി വരുന്ന യുവതികള്‍; ആംസ്ട്രര്‍ഡാമിലെ ചുവന്ന തെരുവിലെ ഞെട്ടിക്കുന്ന കഥകള്‍

ആംസ്ട്രര്‍ഡാമിലെ ചുവന്ന തെരുവിലെ ലൈംഗിക അടിമത്തത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന അനുഭവകഥകളുമായി സാറാ ഫോര്‍സിത്ത് എന്ന 42കാരി രംഗത്തെത്തി. ഇവിടുത്തെ സെക്‌സ് മാഫിയയുടെ വലയില്‍ അകപ്പെട്ട് പോകുന്ന യുവതികള്‍ ഒരു രാത്രിയില്‍ 20 പുരുഷന്മാര്‍ക്കൊപ്പം ശയിക്കേണ്ടി വരുന്നുവെന്നാണ് സാറ പറയുന്നത്. ഇതിന് വിസമ്മതിച്ച പെണ്‍കുട്ടിയെ കൊന്ന് കളയുന്നതിന് താന്‍ സാക്ഷ്യം വഹിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.ഒരു നഴ്‌സറി നഴ്‌സിന്റെ ജോലിക്ക് വേണ്ടിയായിരുന്നു താന്‍ ടൈനിസൈഡിലെ ഗേറ്റ്‌സ്‌ഹെഡില്‍ നിന്നും ആംസ്ട്രര്‍ഡാമിലെത്തിയതെന്നും തുടര്‍ന്ന് അവിടെ നിന്നും തോക്കിന്‍ മുനയില്‍ തട്ടിക്കൊണ്ട് പോയി ലൈംഗികത്തടവിലാവുകയായിരുന്നുവെന്നും സാറ പറയുന്നു.

തായ്‌ലന്‍ഡില്‍ നിന്നുമുള്ള ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ നിരവധി പുരുഷന്മാര്‍ക്കൊപ്പം ശയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അവളെ കൊന്ന് തള്ളുന്നതിന് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അത് തനിക്കെന്നും ഒരു പേടി സ്വപ്നമായി നിലകൊള്ളുമെന്നും സാറ പറയുന്നു. ആ പെണ്‍കുട്ടിയുടെ ശിരസിലേക്ക് വെടിയുണ്ട തുളഞ്ഞ് കയറിയതിന് സാക്ഷ്യം വഹിച്ചത് തനിക്ക് ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും സാറ വെളിപ്പെടുത്തുന്നു. റെഡ് ലൈറ്റ് ഡിസ്ട്രിക്ടിലെ സ്ത്രീകളുടെ നിയന്ത്രണത്തെ ചൊല്ലി പിമ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു പിമ്പിന്റെ തല തറയില്‍ കിടന്നുരുണ്ടത് തനിക്ക് മറക്കാനാവില്ലെന്നും ഈ യുവതി പറയുന്നു.

പിമ്പുകള്‍ ഇവിടെ വച്ച് യുവതികളുമായി റഷ്യന്‍ റൗലെറ്റ് കളിക്കുകയും ഇതിന്റെ ഭാഗമായി യുവതികളുടെ നേര്‍ത്ത് തോക്ക് ചൂണ്ടുകയും തുടര്‍ന്ന് യുവതികളുടെ പേടിച്ച പ്രതികരണങ്ങള്‍ കണ്ട് ക്രൂരമായി ആഹ്ലാദിക്കുന്നതും പതിവാണ്. സ്ലേവ് ഗേള്‍ എന്ന പേരിലിറക്കിയ തന്റെ ഓര്‍മക്കുറിപ്പില്‍ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ സാറ പങ്ക് വയ്ക്കുന്നു. പുസ്തകത്തിന്റെ പുതിയ പതിപ്പ് ഈ മാസം പുറത്തിറങ്ങുന്നുണ്ട്. ആംസ്ട്രര്‍ ഡാമില്‍ നഴ്‌സറി നഴ്‌സിന്റെ ഒഴിവുണ്ടെന്ന് പരസ്യം ചെയ്ത് ബ്രിട്ടീഷ് ക്രിമിനല്‍ ജോണ്‍ റീസ് താന്‍ അടക്കമുള്ള നിരവധി യുവതികളെ ഇത്തരത്തില്‍ വലയിലാക്കി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് സാറ വെളിപ്പെടുത്തുന്നത്.

ആംസ്ട്രര്‍ഡാമിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ തന്റെ പാസ്‌പോര്‍ട്ട് മോഷ്ടിക്കപ്പെടുകയും തട്ടിക്കൊണ്ട് പോയി വേശ്യാവൃത്തിക്ക് നിര്‍ബന്ധിപ്പിച്ച് വിധേയയാക്കുകയുമായിരുന്നുവെന്ന് സാറ തുറന്നെഴുതുന്നു. ഒരു യൂഗോസ്ലാവിയന്‍ പിമ്പ് നായകള്‍ക്കൊപ്പമായിരുന്നു സാറയെ ഒരു വീട്ടില്‍ താമസിപ്പിച്ചിരുന്നത്. തുടര്‍ന്ന് സാറ വേദനകളെ അതിജീവിക്കുന്നതിനായി കൊക്കയിന് അടിമയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1997ല്‍ വളരെ തന്ത്രപരമായി സാറ പിമ്പുകളുടെ തടവറയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തന്റെ വീട്ടില്‍ എത്തുന്നതിന് മുമ്പ് സാറയെ ബെല്‍ജിയം സേഫ് ഹൗസിലായിരുന്നു എത്തിച്ചിരുന്നത്. തന്നെ തടവിലാക്കിവര്‍ക്കെതിരെ സാറ നിര്‍ണായക തെളിവേകിയതിനെ തുടര്‍ന്ന് അവര്‍ അറസ്റ്റിലായി ഡച്ച് കോടതിക്ക് മുന്നില്‍ വിചാരണക്ക് വിധേയരാവുകയും ശിക്ഷ ഏറ്റ് വാങ്ങുകയും ചെയ്തിരുന്നു.

Latest
Widgets Magazine