കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് എംഎല്‍എ രാജിവച്ചു..!! ബിജെപി കളി തുടങ്ങി

ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പിന്തുണക്കുന്ന സര്‍ക്കാര്‍ താഴെ വീഴുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍ സകല സന്നാഹങ്ങളുമായി ബിജെപി നീക്കങ്ങള്‍ സജീവമാക്കിയിരുന്നു. ഇതിന്റെ ഫലം കണ്ടു തുടങ്ങിയെന്നാണ് കര്‍ണ്ണാടക്തതില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ഞെട്ടിച്ച് വിജയനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് ബി സിംഗ് രാജിവെച്ചു. വിമത എംഎല്‍എയായ രമേശ് ജര്‍ഖിഹോളിയേയും കോണ്‍ഗ്രസ് കാമ്പുകള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്പീക്കര്‍ കെ.ആര്‍.രമേശിന്റെ വീട്ടിലെത്തി ഇന്ന് രാവിലെയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ആനന്ദ് സിങിന്റെ രാജിയോടെ ഇരിടവേളക്ക് ശേഷം കോണ്‍ഗ്രസിലെ വിമത ശല്യം വീണ്ടും തലപ്പൊക്കിയതായാണ് സൂചന. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി യുഎസ് സന്ദര്‍ശനത്തിലാണ്.

നേരത്തെ വാഗ്ധാനം ചെയ്ത മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് ആനന്ദ് സിങ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴും അദ്ദേഹത്തെ പരിഗണച്ചിരുന്നില്ല.

മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയുടെ ഭീഷണിയെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചപ്പോള്‍ സഹപ്രവര്‍ത്തകനുമായി കൈയാങ്കളിയില്‍ ഏര്‍പ്പട്ടതിനെ തുടര്‍ന്ന് ആനന്ദ് സിങ് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.

Top