കളിയാക്കാല്‍ സഹിച്ചില്ല ;ചില്ലുപൊട്ടിച്ച് കണക്ക് തീര്‍ക്കാന്‍ ഗൊറില്ല പുറത്തുചാടി!

ലണ്ടന്‍ :കളിയാക്കല്‍ ചില സമയം വന്‍ ആക്രമത്തിലേക്കും കൊലപതകത്തിലേക്കും എത്തിയ സംഭവങ്ങള്‍ മനുഷ്യരുടെ ഇടയില്‍ നടക്കുന്ന ഒരുപാട് വാര്‍ത്തകള്‍ കേട്ടിട്ടുള്ളവരാണ് നമ്മള്‍ .എന്നാല്‍ ഗൊറില്ലയെ കളിയാക്കിയാലോ ,എന്തു സംഭവിക്കും ? കുറച്ചൊക്കെ സഹിക്കാം കൂടുതല്‍ ആയാലോ …കുംബുകയ്ക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. സന്ദര്‍ശകര്‍ എല്ലാം തന്റെ രൂപത്തെ നോക്കി ചിരിക്കുന്നത് ഇഷ്ടപ്പെട്ടില്ല അങ്ങ് ലണ്ടനിലാണ് സംഭവം. മൃഗശാലയിലെത്തിയ സന്ദര്‍ശകര്‍ കളിയാക്കിയതിനെ തുടര്‍ന്ന് ഗറില്ല മൃഗശാലയുടെ ചില്ല് ഗ്ലാസുകള്‍ അടിച്ച് പൊട്ടിച്ച് പുറത്ത് ചാടിയത്.

18 വയസുള്ള ആണ്‍ ഗറില്ലയാണ് കുംബുക. ഒന്നര മണിക്കൂറെടുത്ത് നടത്തിയ തീവ്രശ്രമത്തിലൂടെ സായുധ പൊലീസ് ഗറില്ലയെ കീഴടക്കി. ഗറില്ലയെ കളിയാക്കരുതെന്ന് കാഴ്ചക്കാരോട് മുന്നറിയിപ്പേകിയിരുന്നു. സന്ദര്‍ശകര്‍ മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read : വിരലുകള്‍ നിങ്ങളെ പറ്റി പറയും? നിങ്ങള്‍ നിരാശയിലോ ആകുലതയിലോ ആണോ …ജീവിതത്തിന്റെ തകര്‍ച്ചയില്‍ ആണോ ….എല്ലാം നിങ്ങളുടെ വിരലുകളുടെ നീളം നോക്കി മനസിലാക്കാം

സംഭവത്തെ തുടര്‍ന്ന് ഈ മൃഗശാലയില്‍ മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന സംവിധാനത്തിന്റെ സുരക്ഷയെക്കുറിച്ച് കനത്ത ആശങ്കയാണുയരുന്നതെന്നും അതിനാല്‍ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ബോണ്‍ ഫ്രീ ഫൗണ്ടഷന്‍ ചാരിറ്റിയിലെ അനിമല്‍ വെല്‍ഫെയര്‍ ആന്‍ഡ് കെയര്‍ ആവശ്യപ്പെട്ടു.

ഗറില്ല കൂട് തകര്‍ത്ത് പുറത്തിറങ്ങുന്ന വീഡിയോ ആ സമയത്ത് അവിടം സന്ദര്‍ശിച്ചിരുന്ന വെറ്ററിനറി വിദ്യാര്‍ഥിയായ ചോലോയ് ഹുഗ്‌സ് പുറത്ത് വിട്ടിട്ടുണ്ട്.തങ്ങള്‍ കുറേ നേരം ആ ഗറില്ലയെ നോക്കി നില്‍ക്കുകയായിരുന്നു വെന്നും ആളുകളുടെ കളിയാക്കലില്‍ ഗറില്ല അസ്വസ്ഥനായിരുന്നുവെന്നും ഹുഗ്‌സ് പറയുന്നു.സംഭവം രാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ചതോടെ കുംബുകയെ കാണാനുള്ള തയ്യാറെടുപ്പിലാണ് പലരും.

Top