നേരത്തെ ഒരു ചാനലിലെ സെലിബ്രിറ്റി കുക്കറി ഷോയില്‍ വിധികര്‍ത്താവായ ലക്ഷ്മി നായരെ പരസ്യമായി ചീത്ത പറഞ്ഞ് ഇറങ്ങിപ്പോയ താരമാണ് അനിത. അന്ന് അത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഏഷ്യനെറ്റ് ചാനലിലെ ന്യൂസ് റീഡര്‍ വിനുവിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് സിനിമാ – സീരിയല്‍ താരമായ അനിത.
ഞാന്‍ ആര്‍ട്ടിസ്റ്റ് അനിത എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയില്‍ മുഴുവന്‍ വേണുവിനെ ‘എടോ’ എന്നാണ് നടി വിളിക്കുന്നത്.
പീഡിപ്പിയ്ക്കപ്പെട്ട നടി പോലും ദിലീപേട്ടന്‍റെ പേര് പറഞ്ഞിട്ടില്ല. ആ നടിയ്ക്കില്ലാത്ത ആവേശം എന്തിനാടോ തനിക്ക്. താന്‍ പറയുന്നത് കേട്ടാല്‍ തോന്നുമല്ല തന്‍റെ പെണ്ണുമ്പിള്ളയെ ആണ് പീഡിപ്പിച്ചത് എന്ന്. കുറച്ച് നേരം കുടുംബത്തില്‍ പോയിരിക്കെടോ. നാളെ തന്‍റെ പെണ്ണുമ്പിള്ള ആരുടെയെങ്കിലും കൂടെ ഓടിപ്പോയാലും ഇങ്ങനെയായിരിക്കുമോ പ്രതികരണം.
ദിലീപേട്ടന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിയ്ക്കണം എന്ന പക്ഷക്കാരിയാണ് ഞാനും. അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. തെളിയിച്ചതിന് ശേഷം താങ്കളുടെ ആവേശം കാണിച്ചോ എന്നും അനിത പറയുന്നു.
ചാനല്‍ റെറ്റിങ് കൂട്ടാന്‍ ഒരാളെ ഇങ്ങനെ തേജോവധം ചെയ്യരുത്. എന്തും പറയാം എന്നൊന്നുമില്ല. ജീവിയ്ക്കുന്നുണ്ടെങ്കില്‍ അന്തസ്സോടെ ജീവിയ്ക്ക്. പത്താളുടെ നടുവില്‍ പോയി ദിലീപേട്ടനെ കുറിച്ച് പറയാന്‍ തനിക്ക് ധൈര്യമുണ്ടോ. പറഞ്ഞാല്‍ പല്ലവിടെ കാണില്ല.
ഇത്രയും ആവേശം ഉണ്ടായിരുന്നെങ്കില്‍ അത് കാണിക്കേണ്ട മറ്റ് പല വിഷയങ്ങളുമുണ്ട്. എത്രനാളായി നഴ്‌സുമാര്‍ സമരം ചെയ്യുന്നു. അവരുടെ പുറകെ പോയി ആവേശം കാണിക്ക്. അവര്‍ക്ക് ശമ്പളം വാങ്ങിച്ചു കൊടുക്കൂ.
അറസ്റ്റ് ചെയ്ത് പോകുമ്പോള്‍ വായില്‍ തോന്നുന്ന കാര്യമൊന്നും പറയരുത് എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്. അതില്‍ വെള്ളം ചേര്‍ത്ത് താനെന്തൊക്കെയാണ് പറഞ്ഞത്. അന്നേ ഞാന്‍ ഓങ്ങിവച്ചതാണ് രണ്ട് വാക്ക് തന്നോട് പറയണം എന്ന്. എന്തായാലും അനിയടുടെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.


