തന്റെ മോശം വീഡിയോകളും ക്ലിപ്പുകളുമെടുത്ത് ചിലർ പ്രചരിപ്പിച്ചു ആ ഭക്തി സാന്ദ്രമായ നിമിഷത്തിൽ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല, ഭക്തരോട് ക്ഷമ ചോദിക്കുന്നു.കൈ കൂപ്പിയും കണ്ണ് നിറഞ്ഞുമാണ് താനിത് എഴുന്നത് . ആ ചൂടും ആ പരിശ്രമവും ആ പ്രാര്‍ത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം

തന്റെ മോശം വീഡിയോകളും ക്ലിപ്പുകളുമെടുത്ത് ചിലർ പ്രചരിപ്പിച്ചു.ആ ഭക്തി സാന്ദ്രമായ നിമിഷത്തിൽ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല, ഭക്തരോട് ക്ഷമ ചോദിക്കുന്നു.കൈ കൂപ്പിയും കണ്ണ് നിറഞ്ഞുമാണ് താനിത് എഴുന്നത് . ആ ചൂടും ആ പരിശ്രമവും ആ പ്രാര്‍ത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം. ആറ്റുകാൽ പൊങ്കാലയിടാനെത്തിയ തന്റെ മോശം വീഡിയോകളും ക്ലിപ്പുകളുമെടുത്ത് ചിലർ പ്രചരിപ്പിച്ചെന്ന് നടി അന്ന രേഷ്മ രാജൻ. ആ ഭക്തിസാന്ദ്രമായ നിമിഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് ഇത്തരം പ്രവർത്തികൾ നടത്തുമെന്ന് താൻ വിചാരിച്ചിട്ടില്ലെന്നും ഏതെങ്കിലും ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അന്ന പറയുന്നു.

ശുദ്ധമായ ഭക്തിയോടെയാണ് താന്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയതെന്നും, തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. കൈകൂപ്പി, കണ്ണുനീരോടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് അന്ന തന്റെ ഭാഗം വിശദീകരിച്ചത്. വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന് ശേഷമാണ് ഇത്തവണ അമ്മയുടെ സന്നിധിയില്‍ പൊങ്കാലയിടാന്‍ എത്തിയതെന്നും എന്നാല്‍ തന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത് വലിയ വേദനയുണ്ടാക്കിയെന്നും താരം പറഞ്ഞു. അമ്മയ്ക്ക് തന്നെ അറിയാമെന്നും ഇതൊരിക്കലും തന്‍റെ ഉദ്ദേശ്യമായിരുന്നില്ലെന്നും അവർ പറയുന്നു. ഫെയ്സ് ബുക്കിലൂടെയായിരുന്നു അന്ന രാജന്‍റെ പ്രതികരണം.
കുറിപ്പിന്‍റെ പൂർണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂപ്പുകൈ, കണ്ണീരോടെ

ആറ്റുകാൽ അമ്മയുടെ തിരുപാദങ്ങളിൽ പൊങ്കാല അർപ്പിക്കുന്നത് ഞാൻ ആദ്യമായിട്ടാണ്. കടുത്ത ചൂടിൽ നിന്നുകൊണ്ട്, വിറകുപയോഗിച്ച് പാചകം ചെയ്തുകൊണ്ട്, ഹൃദയത്തിൽ വിശ്വാസത്തോടെ അമ്മയുടെ നാമം ജപിച്ചുകൊണ്ട് ശുദ്ധമായ ഭക്തിയോടെയാണ് ഞാൻ അത് ചെയ്തത്.

ഈ പുണ്യ നിമിഷത്തിനിടയിൽ, ചില അനാവശ്യ വീഡിയോകളും ക്ലിപ്പുകളും പകർത്തി ചിലർ പങ്കുവച്ചു. മാധ്യമങ്ങൾ ഉൾപ്പെടെ എന്‍റെ ചുറ്റുമുള്ള എല്ലാവരെയും ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ആ ദിവസം ഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് ശ്രദ്ധ മാറ്റുന്ന രീതിയിൽ ചില നിമിഷങ്ങൾ പ്രദർശിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

എന്‍റെ സാരിയോ, എന്‍റെ ഭാവങ്ങളോ അല്ലെങ്കിൽ എന്നെക്കുറിച്ചുള്ള എന്തെങ്കിലും ഭക്തരുടെ വികാരത്തെ മനഃപൂർവ്വം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. അത് ഒരിക്കലും എന്‍റെ ഉദ്ദേശ്യമായിരുന്നില്ല.

 

Top