ബിഗ് ബോസ് സീസണ്‍ 7 വിജയിയായി അനുമോള്‍!!ബിഗ് ബോസ് അനൗൺസ് ചെയ്യും മുൻപേ അനുവിന്റെ വിജയം ലീക്ക് ആയി. മണിക്കൂറുകൾക്ക് മുൻപേ പോസ്റ്റുകൾ, ഒരുക്കങ്ങൾ

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ വിജയിയായി അനുമോള്‍. അനീഷാണ് രണ്ടാം സ്ഥാനത്ത്. സീസണ്‍ 4 ലെ ദില്‍ഷയ്ക്ക് ശേഷം മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന വനിത കൂടിയാണ് അനുമോള്‍. സീസണ്‍ 7 ല്‍ ഷാനവാസ് മൂന്നാം സ്ഥാനത്തും നെവിന്‍ നാലാം സ്ഥാനത്തും അക്ബര്‍ അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ബിഗ് ബോസ് അനൗൺസ് ചെയ്യും മുൻപേ അനുവിന്റെ വിജയം ലീക്ക് ആയി എന്ന കാര്യത്തിൽ സംശയം വേണ്ട; മണിക്കൂറുകൾക്ക് മുൻപേ പോസ്റ്റുകൾ, ഒരുക്കങ്ങൾ തുടങ്ങിയതിനെക്കുറിച്ചും ബിഗ് ബോസ് ആരാധകർ ചൂണ്ടിക്കാണിച്ചു. ഒന്നാം സ്ഥാനം അനുമോൾ നേടിയെന്നും, രണ്ടാം സ്ഥാനം ആണ് അനീഷിന് ലഭിച്ചതെന്നും ആണ് റിപ്പോർട്ട് എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ അറിയിപ്പ് വന്നാൽ മാത്രമാണ് ആരാണ് വിജയകിരീടം ചൂടിയത് എന്ന് അറിയാൻ സാധിക്കുക. ഷാനവാസാണ് മൂന്നാം സ്ഥാനം നേടിയത്. നാലാം സ്ഥാനത്ത് നെവിനും അഞ്ചാം സ്ഥാനത്ത് അക്ബറുമാണ് ഇടം പിടിച്ചത്. മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം രാവിലെ മുതൽ അനുമോൾ ആണ് വിജയി എന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു. സമീപകാലത്തുണ്ടായ തർക്കങ്ങളിൽ ചിലർക്ക് നൽകുന്ന മറുപടിയെന്നോണം ആണ് അനുമോളുടെ സുഹൃത്തുക്കൾ പോസ്റ്റുകൾ പങ്കിട്ടത്. അതിനുള്ള മറുപടി എന്ന പോലെയുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോഴാണ് എങ്ങനെയാണ് മറ്റാരും അറിയും മുൻപേ തന്നെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് എങ്ങനെ എന്നായി മറ്റുചില സോഷ്യൽ മീഡിയ പോസ്റ്റുകൾ.

ഓഗസ്റ്റ് 3നാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഏഴാം സീസണ്‍ തുടങ്ങിയത്. ഏഴിന്റെ പണിയെന്ന ടാഗ് ലൈനുമായി എത്തിയ സീസണ്‍ അക്ഷരാര്‍ത്ഥത്തില്‍ അതുതന്നെയായിരുന്നു. ഓരോ ദിവസവും പലതരം പണികള്‍ക്കിടയില്‍ വൈല്‍ഡ് കാര്‍ഡ് അടക്കം 25 മത്സരാര്‍ത്ഥികളും പടപൊരുതി. ഓരോ ആഴ്ചയിലും നോവുകള്‍ സമ്മാനിച്ച് ഒന്നും രണ്ടും പേര്‍ ഫിനാലെ കാണാതെ ബിഗ് ബോസിന്റെ പടിയിറങ്ങി. അങ്ങനെ എവിക്ടായി എവിക്ടായി അവസാനം 5 മത്സരാര്‍ത്ഥികള്‍ അവശേഷിച്ചു. ഇവരില്‍ നിന്നാണ് അനുമോള്‍ വിജയിയായത്.

ഇത്തവണത്തെ ടോപ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാര്‍ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ- അനുമോള്‍. ഒടുവില്‍ അനുമോള്‍ തന്നെ വിന്നറാകുകയും ചെയ്തു എന്നതാണ് ഇത്തവണത്തെ സീസണിന്റെ പ്രധാന പ്രത്യേകത. ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിതാ വിജയി ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ദില്‍ഷാ പ്രസന്നനനായിരുന്നു വിജയി.

അനുമോള്‍, അനീഷ്, ഷാനവാസ്, നെവിന്‍, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ് ഫൈവില്‍ എത്തിയത്. ഇവരില്‍ അക്ബറായിരുന്നു ആദ്യം പുറത്തായത്. തുടര്‍ന്ന് യഥാക്രമം നെവിന്‍, ഷാനവാസ്, എന്നിവരും പുറത്തായി. പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹന്‍ലാല്‍ ഗ്രാന്‍ഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ അനുമോളുടെ കയ്യ് പിടിച്ച് ഉയര്‍ത്തുകയായിരുന്നു. ബിഗ് ബോസിന് വീണ്ടും ഒരു വനിതാ വിജയി. വര്‍ണാഭമായ ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു. 50 ലക്ഷം രൂപയാണ് സമ്മാനത്തുക. കോമണര്‍ റണ്ണറപ്പായി എന്ന ഒരു പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. മൈജി കോണ്‍ടെസ്റ്റില്‍ വിജയിയായാണ് അനീഷി ടി എ ബിഗ് ബോസില്‍ കോമണറായി മത്സരിക്കാന്‍ യോഗ്യത നേടിയിരുന്നത്.

അനുമോൾ കപ്പ്‌ ഉയർത്തുന്നത് കാണാൻ വേണ്ടി അനുമോളുടെ നാടായ ആര്യനാട് പ്രത്യേകം സജ്ജീകരണങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു സുഹൃത്തുക്കളും വീട്ടുകാരും എല്ലാം നാട്ടുകാർക്ക് ഒപ്പം ഇരുന്ന് പബ്ലിക്ക് ആയിട്ടാണ് വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തതും. എവിടെയും പബ്ലിക്കലി ഇവർ വിവരം പങ്കിട്ടിരുന്നില്ലെങ്കിലും ഒരുക്കങ്ങളിൽ നിന്നും അനുമോൾ ആണ് വിജയി എന്ന് ഹോട്ട് സ്റ്റാറിലെ ലൈവ് ചാറ്റുകൾ സൂചിപ്പിക്കുന്നു. അതേസമയം

ബിഗ് ബോസ് സീസൺ 7 ലെ ആദ്യ എവിക്ഷനിലൂടെ അഞ്ചുപേരിൽ നിന്നും പുറത്തായത് അക്ബർ ആയിരുന്നു. അനീഷ് മികച്ച ഗെയിമർ ആയിരുന്നു, പക്ഷെ ബൗണ്ടറി വിട്ടിട്ട് ആരെയും ഉപദ്രവിക്കില്ല അതുകൊണ്ടുതന്നെ അനീഷേട്ടനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു എന്നാണ് അക്ബർ ഏറ്റവും ഒടുവിൽ പറയുന്നത്.

Top