പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ അശ്ലീല ചിത്രം ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചു, രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; പണത്തിനുവേണ്ടി അശ്ലീല ചിത്രം ബ്ലോഗിലിടുന്ന നിരവധി പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ചാലക്കുടി സഹൃദയ കോളജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ബെല്‍വിന്‍ പോള്‍, ബെന്‍സണ്‍ തോമസ് എന്നിവരെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്.

സ്വന്തമായി വെബ്‌സൈറ്റ് നിര്‍മ്മിച്ച ഇവര്‍ ഗൂഗിള്‍ പരസ്യത്തിന് (ഗൂഗിള്‍ ആഡ്‌സെന്‍സ്) കൂടുതല്‍ ഹിറ്റ് കിട്ടുന്നതിനനുസരിച്ച് കൂടുതല്‍ പണം കിട്ടുമെന്ന് മനസിലാക്കി വ്യാജ അശ്ലീല ഫോട്ടോകള്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയയിരുന്നു. ഫോട്ടോയോടൊപ്പം ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇവരുടെ ബ്ലോഗില്‍ ഹിറ്റുണ്ടാകുകയും അതനുസരിച്ച് ഇവരുടെ അക്കൗണ്ടില്‍ പണം വരുകയും ചെയ്യും. ഇത്തരത്തില്‍ മൂന്നു തവണകളായി ഒരു അക്കൗണ്ടില്‍ഡ മാത്രം 60,000 രൂപ പ്രതികള്‍ക്ക് ലഭിച്ചതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐടി ആക്ടിലെ 67A, വ്യാജ ഫോട്ടോ ചമച്ചതിന് ഐപിസി 469, അപകീര്‍ത്തിപ്പെടുത്തലിന് ഐപിസി 500 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പണത്തിനു വേണ്ടി അപകീര്‍ത്തികരമായ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. ഫേസ് ബുക്കില്‍ നിരവധി പേജുകളും ഗ്രൂപ്പുകളും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. അശ്ലീല ചിത്രങ്ങള്‍ പ്രമുഖ മാധ്യമങ്ങളുടെ പേരിന് സമാനമായി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അവര്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാക്കാവുന്ന പുലിവാലുകള്‍ അറിയാതെയാണ് പണത്തിനുവേണ്ടി ഇത്തരം ബ്ലോഗുകള്‍ നിര്‍മ്മിക്കുന്നത്.

Top