വയനാട്ടുകാർക്ക് രക്ഷകനായി രാഹുല്‍ ഗാന്ധി; കിഡ്നി, ലിവര്‍ രോഗികള്‍ക്ക് ഇനി മറ്റ് ജില്ലകളെ ആശ്രയിക്കാതെ ചികിത്സ നടത്താം

കോഴിക്കോട് : കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ തോറ്റെങ്കിലും വയനാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ രാഹുലിനെ വിജയിപ്പിച്ചു. ആ പ്രതിക്ഷ തുടര്‍ന്ന് എന്നും നിലനിര്‍ത്താന്‍ രാഹുല്‍ ശ്രദ്ധിച്ചിരുന്നു.കോവിഡ് മുക്തമായെന്ന ആശ്വാസത്തില്‍ നിന്നും വീണ്ടും വയനാട് ആശങ്കയിലേക്ക് വീണതോടെ എം.പി കൂടുതല്‍ സഹായങ്ങളുമായി എത്തിയിരിക്കുകയാണ്.മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ ആണ് രാഹുല്‍ ഗാന്ധി ഇടപെട്ട് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. ലോക് ഡൗണ്‍ മൂലം ജില്ല വിട്ട് പോവാന്‍ രോഗികള്‍ ബുദ്ധിമുട്ട് നേരിട്ടുമ്പോള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ പോലുളള ചികിത്സകള്‍ക്കും സന്ധി രോഗങ്ങളുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപ്പി മെഷീന്‍ ജില്ലയില്‍ തന്നെ സ്ഥാപിക്കുന്നത് വയനാടുക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും.

പ്രളയകാലത്തെ പോലെ തന്നെ കൊവിഡ് ദുരിതകാലത്തും സ്വന്തം മണ്ഡലമായ വയനാട്ടില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.കോവിഡിന്റെ തുടക്കത്തില്‍ രോഗം മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന 50 തെര്‍മല്‍ സ്‌കാനറുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരിന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് വയനാട് മണ്ഡലത്തിന് വേണ്ടി എംപി ഫണ്ടില്‍ നിന്ന് 2.79 കോടി രൂപയും അനുവദിച്ചിരുന്നു. കൂടാതെ പുനെയില്‍ കുടുങ്ങിയ വയനാട് സ്വദേശികളെ രോഗിയെയും കുടുംബത്തെയും രാഹുല്‍ നേരിട്ട് ഇടപ്പെട്ട് നാട്ടിലെത്തിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top