എ.കെ.ജിയെ അപമാനിച്ചതിന് മാപ്പ് പറഞ്ഞിട്ട് പോയാ മതി.വിടി ബല്‍റാമിനോട് അരുന്ധതി

കൊച്ചി:കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരെ ബി. അരുന്ധതി. എകെജിയെ അപമാനിച്ച ബല്‍റാം മാപ്പു പറഞ്ഞിട്ട് പോയാ മതിയെന്ന് അരുന്ധതി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എ.കെ.ജി ബാലപീഡനം നടത്തിയെന്നുള്ള ആരോപണമാണ് ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ ഉയര്‍ത്തിയത്.ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു….

എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂറ് തന്നെ നല്‍കുന്നതായിരിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുന്ധതി എഴുതിയത് ഇങ്ങനെ.

ജനങ്ങള്‍ തെരഞ്ഞെടുത്ത ങഘഅ യാണ്. പറയുന്നത് പൊതുസ്ഥലത്താണ്.
എ.കെ.ജി യെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവെന്ന രീതിയില്‍ നിങ്ങള്‍ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഢനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടാ. ഒളിവില്‍ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വി.ടി.ബല്‍റാം അപമാനിക്കുകയാണ്.
ജനങ്ങള്‍ വിഡ്ഢികളാണെന്നും സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്നും നിങ്ങള്‍ വിചാരിക്കണ്ട. എ.കെ.ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ മാപ്പ് പറയണം.
പറഞ്ഞിട്ട് പോയാ മതി.

Top