പാക്കിസ്ഥാനെതിരെ ജഡേജയില്ലാത്ത ഇന്ത്യൻ ടീമിന് തകർച്ചയുണ്ടാകും ! ജഡേജയുടെ പരിക്കില്‍ ടീമിനെതിരെ ശ്രദ്ധേയ ചോദ്യവുമായി ആകാശ് ചോപ്ര

ദു‌ബായ് : ഇന്ത്യയുടെ സ്‌റ്റാർ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരുക്ക് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കു വിനയാകും. ബാറ്റും ബോളും കൊണ്ട് ഒരുപോലെ മാച്ച് വിന്നറാവാന്‍ കഴിയുന്ന ഓള്‍റൗണ്ടര്‍മാര്‍ അധികമില്ലാത്ത നാടാണ് ഇന്ത്യ. പേസര്‍ ഹാര്‍ദിക് പാണ്ഡ്യയെ പോലെ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ഇംപാക്‌ടുള്ള ഒരു ഓള്‍റൗണ്ടര്‍. അതിനാല്‍ത്തന്നെ ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് ജഡേജ ടീമില്‍ നിന്ന് പുറത്തായത് ടീം ഇന്ത്യക്ക് ചെറിയ തലവേദനയൊന്നുമല്ല സൃഷ്‌ടിക്കുന്നത്.

ജഡേജയുടെ അസാന്നിധ്യം ടീമില്‍ വലിയ വിടവുകള്‍ സൃഷ്‌ടിക്കും എന്നാണ് മുന്‍താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര പറയുന്നത്. ബാറ്റും ബോളും കൊണ്ട് ഒരുപോലെ മാച്ച് വിന്നറാവാന്‍ കഴിയുന്ന ഓള്‍റൗണ്ടര്‍മാര്‍ അധികമില്ലാത്ത ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജയുടെ അസാന്നിധ്യം വലിയ വിടവ് സൃഷ്‌ടിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. രവീന്ദ്ര ജഡേജയുടെ പരുക്ക് ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെ 2–ാം മത്സരത്തിൽ പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ വലയ്ക്കുമെന്നും ആകാശ് ചോപ്ര പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ പോരാട്ടത്തിൽ തോൽവി വഴങ്ങിയ പാക്കിസ്ഥാൻ ഇന്ന് കണക്ക് തീർക്കാനാണ് ഇറങ്ങുന്നത്. ജഡേജയില്ലാത്ത ഇന്ത്യയ്ക്ക് കരുത്ത് കുറയും. സ്റ്റാന്‍ഡ്‌-ഇന്‍ താരമായി അക്‌സര്‍ പട്ടേല്‍ ഉണ്ടെങ്കിലും ജഡേജയുടെ അസാന്നിധ്യം ദീർഘകാലത്തേക്ക് മറികടക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നു കരുതുന്നില്ല. ട്വന്റി20 യിൽ ഹാർദിക്കിനൊപ്പം ജഡേജ കൂടി ചേരുമ്പോഴാണ് ടീം സന്തുലിതമാകുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.

പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 4ന് 89 എന്ന നിലയിലേക്കു വീണപ്പോഴാണ് ജഡേജയും ഹാർദിക്കും വീണ്ടും ഒന്നിച്ചത്. അടുത്ത 6 ഓവറിൽ വേണ്ടിയിരുന്നത് 58 റൺസ്. വെറും 29 പന്തിൽ ഇരുവരും ചേർന്നു നേടിയത് 52 റൺസ്. ജഡേജ 29 പന്തിൽ 35 റൺസെടുത്തപ്പോൾ ഹാർദിക് 17 പന്തിൽ 33 നോട്ടൗട്ട്.അവസാന ഓവറിലെ ആദ്യ പന്തിൽ ജഡേജ പുറത്തായെങ്കിലും ഇന്ത്യ ജയത്തിനരികെ എത്തിയിരുന്നു. പാക്ക് സ്പിന്നർ മുഹമ്മദ് നവാസിന്റെ നാലാം പന്തിൽ സിക്സറടിച്ച്, ധോണി സ്റ്റൈലിൽ ഹാർദിക് മത്സരം ഫിനിഷ് ചെയ്തു.

കാൽമുട്ടിന് പരുക്കേറ്റ ജഡേജ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാവും. പരുക്ക് ഗുരുതരമായതിനാൽ ജഡേജയ്ക്ക് എന്നത്തേക്കു തിരിച്ചെത്താൻ കഴിയുമെന്ന് വ്യക്തമല്ല. ജഡേജയുടെ പരുക്കിന്റെ ഗൗരവത്തെ കുറിച്ച് വ്യക്തത ലഭിക്കും വരെ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം. എന്നാൽ ജഡേജ ലോകകപ്പില്‍ കളിക്കില്ലെന്നു പറയാൻ ഇപ്പോള്‍ താല്‍പര്യപ്പെടുന്നില്ലെന്നു കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു.

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിന് തൊട്ടുമുമ്പാണ് രവീന്ദ്ര ജഡേജയുടെ പരിക്ക് കണ്ടെത്തിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ സ്ഥാനക്കയറ്റം കിട്ടി നാലാമതിറങ്ങി 29 പന്തില്‍ താരം 35 റണ്‍സെടുത്തിരുന്നു. 147 റണ്‍സ് പിന്തുടരുമ്പോള്‍ ഏറെ നിര്‍ണായകമായി ജഡ്ഡുവിന്‍റെ ഈ ഇന്നിംഗ്‌സ്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് നേടി. വരും മത്സരങ്ങളില്‍ ജഡേജയുടെ അസാന്നിധ്യം അതിനാല്‍ തന്നെ ഇന്ത്യന്‍ ടീം ഏറെ മിസ് ചെയ്യും.

ഇതിനേക്കാള്‍ വലിയ ആശങ്കയാണ് ജഡേജയുടെ ടി20 ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് നിലനില്‍ക്കുന്നത്. മൂന്ന് മാസം വരെ വിശ്രമം വേണ്ടിവന്നേക്കാം എന്നതിനാല്‍ താരത്തിന് ലോകകപ്പ് നഷ്‌ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാൽമുട്ടിന് പരിക്കേറ്റ ജഡേജ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാവും. പരിക്ക് ഗുരുതരമായതിനാൽ ജഡേജയ്ക്ക് എന്നത്തേക്ക് മൈതാനത്ത് തിരിച്ചെത്താൻ കഴിയുമെന്ന് വ്യക്തമല്ല. അതേസമയം ജഡേജയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണ് എന്ന് പരിശോധിച്ച് വരികയാണെന്നും താരത്തിന് ടി20 ലോകകപ്പ് നഷ്‌ടമാകും എന്ന നിഗമനത്തിലെത്താന്‍ ഇപ്പോള്‍ കഴിയില്ല എന്നുമാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണം.

Top