സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ആര്‍എസ്എസിന്റെ സ്വീകരണം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സ്വീകരണം.മാലയിട്ടും ആര്‍പ്പുവിളികളോടെയുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തു സ്വീകരണം ഒരുക്കിയത്.

സംഭവത്തില്‍ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു പങ്കില്ലെന്നാണു ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞിരുന്നത്. മാധ്യമപ്രവര്‍ത്തകയെ അവഹേളിച്ച സംഭവം അപലപനീയമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേന്ദ്രനും പറഞ്ഞിരുന്നു.എന്നാല്‍, ഇന്നു തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനുമുന്നില്‍ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികള്‍ക്കു സ്വീകരണം നല്‍കുകയായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര സംഘടനകള്‍ തന്നെ പ്രചരിപ്പിക്കുകയായിരുന്നു.
sanghi_3
ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകയായ സിന്ധു സൂര്യകുമാറിനെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു ജാമ്യം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയും ജാമ്യം ലഭിച്ചപ്പോള്‍ ഹാരാര്‍പ്പണത്തോടെ സ്വീകരിക്കുകയുമായിരുന്നു ആര്‍എസ്എസ്  ബിജെപി പ്രവര്‍ത്തകര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍എസ്എസുകാര്‍ക്കും ബിജെപിക്കാര്‍ക്കും പങ്കില്ലെന്നു പറഞ്ഞ നേതാക്കള്‍ക്ക് ഇനി എന്ത് ന്യായികരണമാണ് നിരത്താനാവുക.

sanghi_2

Top