നീൽമണി ഫൂക്കനും ദാമോദർ മോസോക്കും ജ്ഞാനപീഠ പുരസ്ക്കാരം

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠത്തിന് നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും. കൊങ്കിണി സാഹിത്യകാരനായ ദാമോദർ മോസോയ്ക്കാണ് ഇത്തവണത്തെ അവാർഡ്. 2020ലെ ജ്ഞാനപീഠപുരസ്‌കാരത്തിനാണ് അസമീസ് എഴുത്തുകാരനായ നീൽമണി ഫൂക്കൻ അർഹനായത്.

സമഗ്ര സംഭാവന കണക്കിലെടുത്ത് 1990ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച കവി കൂടിയാണ് ഫൂക്കൻ. ഗോവൻ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മോസോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഫ്രഞ്ച് പ്രതീകാത്മകതയാണ് ഫുക്കന്റെ കവിതകൾക്ക് പ്രചോദനം. സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുർ ലഗ്ന, കോബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഗാഥൺ,സപൻ മോഗി, സുനാമി സൈമൺ എന്നിവയാണ് മോസോയുടെ പ്രധാന കൃതികൾ.

Top