ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് സംവിധാനം ആസ്റ്റർ മിംസിൽ

കോഴിക്കോട് : ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് സംവിധാനവുമായി ആസ്റ്റർ മിംസ് . പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ്മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
ആതുര സേവനമേഖലയിൽ തന്നെ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലാണ് ആസ്റ്റർ മിംസ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഗുരുതരമായ രീതിയിൽ തകരാറിലായവരിലെ ജീവൻ രക്ഷിക്കുന്നതിന് സഹായകരമായ ഏറ്റവും നൂതനമായ ചികിത്സയാണ് എക്മോ. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിജയനിരക്കുള്ള എക്മോ സെന്റർ കോഴിക്കോട് ആസ്റ്റർ മിംസ് ആണ്. മരണത്തോട് തൊട്ടടുത്തെത്തി നിൽക്കുന്ന രോഗികൾക്കാണ് എക്മോ പരിചരണം ആവശ്യമായി വരുന്നത്. അതുകൊണ്ട് തന്നെ ഇതര ഹോസ്പിറ്റലുകളിൽ നിന്ന് ആസ്റ്റർ മിംസിലെ എക്മോ സെന്ററിലേക്ക് രോഗികളെ മാറ്റുക എന്നത് വലിയ വെല്ലുവിളിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ അവസ്ഥയ്ക്ക് പരിഹാരമേകുവാനാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് എന്ന ആശയത്തിന് ആസ്റ്റർ മിംസിൽ തുടക്കമാകുന്നത്. ഈ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന എക്മോ സംവിധാനവും പ്രഗത്ഭരായ എക്മോ വിദഗ്ദ്ധരും രോഗി കിടക്കുന്ന ആശുപത്രിയിലെത്തുകയും അവിടെ വെച്ച് തന്നെ രോഗിയെ എക്മോയിലേക്ക് മാറ്റിയ ശേഷം ആസ്റ്റർ മിംസിലെ എക്മോസെന്ററിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

ചടങ്ങിൽ ഡോ. മഹേഷ് ബി. എസ് (ഡയറക്ടർ, ക്രിട്ടിക്കൽ കെയർ മെഡിസിൻ & എക്മോ സർവ്വീസസ്), ഫർഹാൻ യാസിൻ (റീജ്യണൽ ഡയറക്ടർ, ആസ്റ്റർ കേരള & ഒമാൻ), ഡോ. എബ്രഹാം മാമ്മൻ (സി എം എസ്, ആസ്റ്റർ മിംസ്) , ഡോ. രാജേഷ് കുമാർ ജെ. എസ്, ഡോ. മീനാക്ഷി വിജയകുമാർ, ഡോ. സജി വി.ടി, ഡോ. ജിതിൻ ജോസ് എന്നിവർ സംബന്ധിച്ചു.

Top