
കൊട്ടാരക്കര: കൂടോത്രം ചെയ്‌തെന്ന് ആരെങ്കിലും പറഞ്ഞ് കേട്ടാല്‍ മതി നമ്മുടെ നാട്ടുകാര്‍ പരസ്പരം തല്ലി ചത്തോളും.അത് കൊണ്ട് വല്ലതും പറ്റിയോ എന്ന് ചോദിച്ചാലോ അതിനൊന്നും ഉത്തരമില്ല.ഏതാണ്ട് അതിന് സമാനമായ സംഭവമാണിത്.
മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് യുവതിയെ അയല്‍വാസികള്‍ മര്‍ദ്ദിച്ചതായി പരാതി. കൊട്ടാരക്കര കലയപുരം സ്വദേശിനി അഞ്ജുവിനാണ് മര്‍ദ്ദനമേറ്റത്. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നത്.
കലായപുരം താമരക്കുടി സ്വദേശികളായ അഞ്ജുവിന്റെ കുടുംബവും അയല്‍വാസിയായ ചെല്ലപ്പനെന്നയാളുടെ കുടുംബവും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. കഴിഞ്ഞ മാസം അഞ്ജുവിന്റെ അമ്മ ആനന്ദവല്ലിയെയും മകള്‍ അര്‍ച്ചനയെയും ചെല്ലപ്പനും കുടുംബവും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആനന്ദവല്ലി കൊട്ടാരക്കര വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് യുവതിക്ക് നേരെ നടനടന്ന ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.