ആസ്ട്രേലിയൻ ഒാപ്പൺ: സാനിയ- ഹിംഗിസ് സഖ്യം ഫൈനലിൽ

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഒാപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. 13ാം സിഡായ ജൂലിയ ജോര്‍ജസ്-കരോലിന പ്ലിസ്കോവ സഖ്യത്തെയാണ് അവര്‍ തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോ- സ്വിസ്സ് ജോഡികളുടെ വിജയം. സ്കോര്‍ 6-1, 6-0
അതേസമയം, മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ- ജുങ് ജാന്‍ ചാന്‍ എന്നിവര്‍ പുറത്തായി.

Top