കാര്‍ ലോക്ക് ചെയ്ത് അച്ഛനും അമ്മയും പോയി, അകത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ നാട്ടുകാര്‍ ചില്ല് തകര്‍ത്ത് രക്ഷപെടുത്തി

ഡല്‍ഹി: പിഞ്ചുകുഞ്ഞിനെ കാറിനകത്ത് തനിച്ചിരുത്തി കാര്‍ ലോക്ക് ചെയ്ത് അച്ഛനും അമ്മയും പോയി. കാറിനകത്ത് അകപ്പെട്ട കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത് കാറിന്റെ ചില്ല് തകര്‍ത്ത. കുറെ നേരം നോക്കി നിന്നിട്ടും ആരും വരാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ചില്ല് തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുത്തത്.

മീററ്റിലാണ് ഇന്ന് സംഭവമുണ്ടായത്. സംഭവത്തിന് ശേഷം പോലീസ് ഇടപെട്ട് കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തി. രക്ഷിതാക്കള്‍ക്ക് പോലീസ് താക്കീത് നല്‍കിയ ശേഷം കുഞ്ഞിനെ ഇവരുടെ കൂടെ വിട്ടയച്ചു.

സമീപകാലത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ കുഞ്ഞുങ്ങളെ കാറിലടച്ച് പോകുന്ന സംഭവം വര്‍ധിക്കുകയാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ദുരന്തങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന സംഭവങ്ങളും കുറവല്ല.

Latest
Widgets Magazine