സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദിന്റെ പൊതു അവധി സംസ്ഥാനത്ത് ബുധനാഴ്ച. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്ത് ഇറക്കി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സർക്കാർ കലണ്ടറിൽ ബക്രീദിന്റെ പൊതു അവധി ചൊവ്വാഴ്ചയാണ്. ഇതാണ് സർക്കാർ ബുധനാഴ്ചത്തേക്ക് മാറ്റിയത്. ഈ സാഹചര്യത്തിൽ നാളെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ തുറന്നു പ്രവർത്തിക്കുമെന്നും അറിയിപ്പുണ്ട്.
അതേസമയം ലോക്ക്ഡൗണിലെ ആകെയുള്ള നിയന്ത്രണങ്ങളിലും ഇന്നുമുതൽ മാറ്റമുണ്ടാകും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ, ഇലക്‌ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ച മുതൽ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.
Tags: Public Holyday


