ഇ-മെയ്ല്‍ സന്ദേശം;ബംഗളൂരു സ്ഫോടനക്കേസില്‍ തടിയന്‍റവിട നസീറിനെതിരെ പുതിയ കേസ്

കൊച്ചി: ബംഗളുരു സ്‌ഫോടനക്കേസ് പ്രതികളായ തടിയന്റവിട നസീറിനെതിരെ പുതിയ കേസ് . ജയിലില്‍ കഴിയുന്ന തടിയന്‍റവിട നസീര്‍,ഷഹനാസ് എന്നിവര്‍ അടക്കം മൂന്നു പേര്‍ക്കെതിരില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് പുതിയ കേസ് രജിസ്ററര്‍ ചെയ്തു. ഇവര്‍ അയച്ച ഇ -മെയ്ല്‍ സന്ദേശവുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തതെന്ന് കേസ് അന്വേഷിക്കുന്ന നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുരേഷ് കുമാര്‍ പറഞ്ഞു. ആറ് ദിവസമായി കേസെടുത്തിട്ട്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അസിസ്റ്റന്‍റ് കമ്മീഷണര്‍ പറഞ്ഞു. ഇവര്‍ അയച്ചതായി പറയുന്ന ഇ -മെയ് ലില്‍ ഉപയോഗിച്ച രഹസ്യകോഡ് ഡീ കോഡ് ചെയ്തതില്‍ നിന്ന് പുതുതായി പദ്ധതിയിട്ട തീവ്രവാദ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടത്തെുന്നതിനാണ് സന്ദേശമെന്നാണ് മറ്റു ചില പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Top