ബെന്നി ബെഹനാന്റെ മാറ്റം; ഉമ്മന്‍ചാണ്ടിയുടെ തന്ത്രം

കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ബെന്നി ബെഹനാനും മുഖ്യമന്ത്രിയും എ ഗ്രൂപ്പുകാരും നടത്തിയത് നാടകം. ഡല്‍ഹിയില്‍ ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ മുട്ട് മടക്കേണ്ടിവന്ന ഹൈക്കമാന്റിന്റെ മാനം രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി തന്നെ ആസുത്രണം ചെയ്ത നാടകമായിരുന്നു ബെന്നി ബെഹനാനെ വെട്ടല്‍. ചര്‍കളില്‍ ഒരിടത്തും ബെന്നി ബഹന്നാനെ മാറ്റണമെന്ന പിടിവാശി സുധീരന്‍ പോലും ഉന്നയിച്ചിട്ടില്ല. അഞ്ചുപേരുടെ പട്ടികയില്‍ പ്രധാനമായും ലക്ഷ്യം വച്ചത് മന്ത്രിമാരെയായിരുന്നു.

എന്നാല്‍ മന്ത്രിമാരെ ഒരാളെ പോലും തൊടാന്‍ മുഖ്യമന്ത്രി അനുവദിച്ചില്ല. ഏറ്റവുമൊടുവില്‍ ഇരിക്കൂരിലെങ്കിലും കെസി ജോസഫിനെ മാറ്റണമെന്ന രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ത്ഥനയും മുഖ്യമന്ത്രി നിഷ്‌ക്കരുണം തള്ളുകയായിരുന്നു. ഹൈക്കമാന്റിന്റെ ഒരു ആവശ്യവും അംഗീകരിക്കാതിരുന്ന ഉമ്മന്‍ ചാണ്ടി. ബെന്നി ബെഹനാന്‍ എംഎല്‍എ യെ മാറ്റാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അപ്പോഴും അടുര്‍ പ്രകാശിന് സീറ്റ് നല്‍കുന്നതിനോട് സുധീരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. പക്ഷെ അതൊന്നു മുഖവിലയ്‌ക്കെടുക്കാതെ ബെന്നിയെ മാറ്റുന്നതായി ഉമ്മന്‍ ചാണ്ടിതന്ന പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കാന്റിന് മാനക്കേടുണ്ടാക്കത്ത തരത്തില്‍ പ്രചരണവും നല്‍കി. തന്റെ വിശ്വസ്തനെ വെട്ടി എന്ന തരത്തില്‍ പരസ്യാമായി അതൃപ്തിയും പ്രകടിപ്പിച്ചു.ഉമ്മന്‍ ചാണ്ടിയുടെ മറ്റൊരു വിശ്വസ്തനായ ഹൈബി ഈടന്‍ ബെന്നിയുടെ വീട്ടിലെത്തി നാടകീയതയും സൃഷ്ടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വന്തം ഗ്രൂപ്പിലെ നാലുമന്ത്രിമാരെ സംരക്ഷിക്കാന്‍ ബെന്നി മാറിനില്‍ക്കേണ്ടിവരുമെന്ന് നേരത്തെ പറഞ്ഞുറപ്പിച്ച് തന്നെയാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പറന്നത്. ഒരാഴ്ച്ചയോളം നീണ്ട മാരത്തോണ്‍ ചര്‍ച്ചകളില്‍ മുഴുവന്‍ ബെന്നിയെ മാറ്റാം വേറെ ആരെയും മാറ്റില്ലെന്ന ഉറച്ച നിലപാട് തന്നെയാണ് പിന്തുടര്‍ന്നത്. ബെന്നി ബെഹനാനെ എ ഗ്രൂപ്പിന്റെ നേതാവാക്കിയും സാമ്പത്തീക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുമതലയും ഏല്‍പ്പിച്ചാണ് എംഎല്‍എ സ്ഥാനം ഒഴിയാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഒരു എംഎല്‍എയെ പോലും രാഹുല്‍ ഗാന്ധിക്ക് തൊടാന്‍ കഴിഞ്ഞില്ലെന്ന പേരു ദോഷവും ഒഴിവാക്കാന്‍ ഈ തീരുമാനത്തിന് കഴിയുകയും ചെയ്തു. മാധ്യങ്ങള്‍ക്ക് മുന്നില്‍ താന്‍ ഹൈക്കമാന്റിനേക്കാള്‍ വലുതായി എന്ന പേരുദേഷം ഇല്ലാതാക്കാന്‍ ഉമ്മന്‍ ചാണ്ടി നന്നായി അഭിനയിക്കുകയും ചെയ്തു.

Top