ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.എന്‍.ഡി.എ യോഗം ഇന്ന്.​

കൊച്ചി:ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകും. വകുപ്പ് വിഭജന ചര്‍ച്ചകള്‍ എന്‍.ഡി.എയില്‍ തുടരുകയാണ്.എന്‍ഡിഎ യോഗത്തില്‍ മന്ത്രിപദം സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തി പിന്നീട് പ്രത്യേക ചര്‍ച്ചകളിലൂടെ അന്തിമ തീരുമാനത്തിലെത്താനാണ് സാധ്യത.

ബിജെപി, എച്ച്‌എഎം, വിഐപി എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എല്‍ജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിജെപി തീരുമാനിക്കുമെന്നാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.അതേസമയം ജെ.ഡി.യുവിന്റെ തകര്‍ച്ചയില്‍ ചിരാഗ്​ പാസ്വാനെ നിതീഷ്​ കുമാര്‍ കുറ്റപ്പെടുത്തി.​ ജെ.ഡി.യു മത്സരിച്ച 137 സീറ്റുകളിലും ചിരാഗ്​ പാസ്വാന്‍ സ്​ഥാനാര്‍ഥികളെ നിര്‍ത്തി. ചിരാഗ്​ പാസ്വാന്റെ വിജയം ഒരിടത്തു മാത്രമായി ഒതുങ്ങിയതായും നിതീഷ്​ കുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി സ്​ഥാനത്തിന്​ യാതൊരു അവകാശവാദവുമില്ല. എന്‍.ഡി.എ ആയിരിക്കും തീരുമാനങ്ങളെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെ.ഡി.യുവി​െന്‍റ വോട്ട്​ ബാങ്കില്‍ കുറവ്​ വന്നതെങ്ങനെയെന്ന്​ പരിശോധിക്കുമെന്നും നിതീഷ്​ കുമാര്‍ വ്യക്തമാക്കിയിരുന്നു.ജെ.ഡി.യുവി​െന്‍റ തകര്‍ച്ചയില്‍ ചിരാഗ്​ പാസ്വാനെ നിതീഷ്​ കുമാര്‍ കുറ്റപ്പെടുത്തി.​ ജെ.ഡി.യു മത്സരിച്ച 137 സീറ്റുകളിലും ചിരാഗ്​ പാസ്വാന്‍ സ്​ഥാനാര്‍ഥികളെ നിര്‍ത്തി. ചിരാഗ്​ പാസ്വാ​െന്‍റ വിജയം ഒരിടത്തു മാത്രമായി ഒതുങ്ങിയതായും നിതീഷ്​ കുമാര്‍ പറഞ്ഞു.

Top