പാര്‍ട്ടി പ്രവര്‍ത്തകനെ ബിജിമോള്‍ എംഎല്‍എ ഓടിച്ചിട്ട് പിടിച്ച് കൈകാര്യം ചെയ്തു; സംഭവം ഫോട്ടോയെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍

ഏലപ്പാറ (ഇടുക്കി): വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണം കഴിക്കുന്നതു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകനെ ഇ.എസ്.ബിജിമോള്‍ എംഎല്‍എ ഓടിച്ചിട്ടു പിടികൂടി. ടൗണിലൂടെ പിന്നാലെ ഓടിയ എംഎല്‍എ ഇയാളെ പിടികൂടുകയായിരുന്നു. സിപിഐ പ്രവര്‍ത്തകനായ ഏലപ്പാറ അതുല്യ നിവാസില്‍ എന്‍.കെ.വല്‍സലനെ (57) ആണ് ബിജിമോള്‍ പിടികൂടിയത്.

തുടര്‍ന്ന് എംഎല്‍എയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പീരുമേടു പൊലീസ് കേസെടുത്തു. എന്നാല്‍ ഏലപ്പാറയില്‍ മുന്നണിക്ക് വോട്ട് കുറഞ്ഞതിനെക്കുറിച്ച് വിവാഹ സല്‍കാരത്തിനിടെയുണ്ടായ ചര്‍ച്ചക്കിടെ ബിജിമോളുടെ ബന്ധുവായ ഹോട്ടല്‍ ഉടമ പ്രകോപിതനായി സംസാരിക്കുകയും പൊതുനിരത്തിലൂടെ തന്നെ ഓടിച്ചിട്ട് മര്‍ദിക്കുകയുമായിരുന്നെന്ന് വല്‍സലന്‍ പറഞ്ഞു. ഇതിന് പാര്‍ട്ടി നേതാക്കളും നാട്ടുകാരും സാക്ഷികളാണെന്നും കഴിഞ്ഞ 35 വര്‍ഷക്കാലമായി എ.ഐ.ടി.യു.സി., സി.പി.ഐ. പ്രവര്‍ത്തകനായ താന്‍ പാര്‍ട്ടി എംഎല്‍എ.ക്കെതിരെ പരാതി നല്‍കുന്നില്ലെന്നും വല്‍സലന്‍ പറഞ്ഞു.
ഇന്നലെ ഏലപ്പാറയില്‍ നടന്ന വിവാഹ സല്‍കാരത്തില്‍ ഭക്ഷണം കഴിക്കുകയായിരുന്ന തന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുക്കുകയും ഇത് എതിര്‍ത്തപ്പോള്‍ അസഭ്യം പറയുകയും ചെയ്തതുവെന്നാണ് ബിജിമോള്‍ നല്‍കിയ പരാതി. സ്ത്രീകളുടെ സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണു വല്‍സലനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജിമോള്‍ ഭക്ഷണം കഴിക്കുന്നതു വല്‍സലന്‍ വ!ിഡിയോ ആയി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഒപ്പം, പീരുമേട് മണ്ഡലത്തില്‍ ബിജിമോള്‍ക്കു വോട്ടു കുറഞ്ഞതിനെപ്പറ്റി സംസാരിക്കുകയും ചെയ്തത്രേ. ‘ഒപ്പമിരിക്കുന്നവരെ സൂക്ഷിക്കണം, ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലര്‍ത്തും’ എന്ന പരാമര്‍ശവും വല്‍സലന്‍ നടത്തിയെന്നു പറയുന്നു. ബിജിമോള്‍ ഇതു ചോദ്യംചെയ്തപ്പോള്‍ വല്‍സലന്‍ പുറത്തേക്കോടി. തുടര്‍ന്നാണ് എംഎല്‍എയും പിന്നാലെ ഓടി ഇയാളെ പിടികൂടിയത്.

സഹികെട്ടാണു പ്രതികരിച്ചതെന്നും കൈകഴുകാന്‍ പോയപ്പോഴും ശുചിമുറിയിലേക്കു കയറിപ്പോയപ്പോഴും തന്റെ ചിത്രങ്ങള്‍ മൊബൈലില്‍ ഇയാള്‍ പകര്‍ത്താന്‍ ശ്രമിച്ചുവെന്നും ബിജിമോള്‍ പറഞ്ഞു. വല്‍സലനെ മര്‍ദിച്ചിട്ടില്ല. മൊബൈലില്‍ പകര്‍ത്തിയതു ചോദ്യംചെയ്തപ്പോള്‍ വല്‍സലന്‍ അസഭ്യം പറയുകയാണുണ്ടായതെന്നും ബിജിമോള്‍ പറഞ്ഞു.

Top