ലൗ ജിഹാദിന് ജീവപര്യന്തം, ബഹുഭാര്യാത്വം സര്‍ക്കാര്‍ ജോലികളയും; കടുത്ത നിയമങ്ങളുമായി സര്‍ക്കാര്‍

ലൗ ജിഹാദിനെതിരെ കടുത്ത നിയമവുമായി അസം സര്‍ക്കാര്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ നിയമം പാസാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൗ ജിഹാദ്, ബഹുഭാര്യാത്വം, വൈഷ്ണവ ധര്‍മ്മവും സംബന്ധിച്ചാണ് പുതിയ നിയമനിര്‍മാണത്തിന് അസം ഒരുങ്ങുന്നത്. അതില്‍ കൂടുതലല്ല. നേരത്തെ, ബഹുഭാര്യത്വവും ലവ് ജിഹാദും നിരോധിക്കുന്നതിനുള്ള ബില്‍, സത്രങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബില്‍, തേയിലത്തോട്ട തൊഴിലാളികള്‍ക്ക് ഭൂമിയുടെ അവകാശങ്ങള്‍ നല്‍കുന്നതിനുള്ള ബില്‍ എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന ബില്ലുകളാണ് അസം നിയമസഭ പാസാക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തമാസം നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് ചരിത്രപരമായ ബില്ലുകള്‍ അവതരിപ്പിക്കുന്ന്ത്. ഇത് സംബന്ധിച്ച കരട് ബില്ലുകള്‍ ഉടന്‍ മന്ത്രിസഭയുടെ മുമ്പാകെ സമര്‍പ്പിക്കുമെന്നുമാണ് സൂചനകള്‍.

കൂടാതെ ബഹുഭാര്യാത്വത്തിന് കടിഞ്ഞാണിടുന്ന കടുത്ത നിയമങ്ങള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കി. ആദ്യ ജീവിത പങ്കാളി ജീവിച്ചിരിക്കുമ്പോള്‍ നിയമസാധുതയില്ലാതെ വീണ്ടും വിവാഹം കഴിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷകള്‍ വരും. വഞ്ചനാപരമായ വിവാഹങ്ങളിലൂടെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടുന്ന ലൗ ജിഹാദ് കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

2023ല്‍ ബഹുഭാര്യത്വം നിരോധിക്കണമെന്ന് നേരത്തെ അസം മുഖ്യമന്ത്രി ശര്‍മ്മ നിര്‍ദ്ദേശിച്ചിരുന്നു, 2024 ആഗസ്തില്‍ ലൗ ജിഹാദ് വിരുദ്ധ നിയമനിര്‍മ്മാണത്തിനായി തയ്യാറെടുപ്പുകളും തുടങ്ങി.

സ്ത്രീകളെ സംരക്ഷിക്കുന്നതിനും വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയുള്ള മതപരിവര്‍ത്തനം തടയുന്നതിനും രണ്ട് നടപടികളും ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

കൂടാതെ, വൈഷ്ണവ സത്രങ്ങളുടെ സംരക്ഷണത്തിനും തേയിലത്തോട്ട തൊഴിലാളികളുടെ ഭൂമിയുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുമായി നിയമങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നു

ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇത്തരം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ നിയമങ്ങളുണ്ടെങ്കിലും, ശിക്ഷയ്ക്കുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.

Top