കുരുക്ക് പൂര്‍ണ്ണം..!! ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര്; വിവാഹ സര്‍ട്ടിഫിക്കറ്റും കയ്യില്‍

തിരുവനന്തപുരം: പീഡനക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകന്‍ ബിനോയിക്ക് കുരുക്കായി യുവതിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍. പരാതിക്കാരിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നുള്ളത്.

യുവതി 2004ല്‍ എടുത്ത പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് പുതിയ പാസ്‌പോര്‍ട്ട് എടുത്തത്. ഇതിലാണ് ബിനോയിയുടെ പേരുള്ളത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സാധാരണയായി പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേര് ചേര്‍ക്കാന്‍ സാധിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ ഒളിവില്‍ പോയ ബിനോയിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ബിനോയ് കേരളം വിട്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിനോയ് രാജ്യം വിട്ടുപോകാനുള്ള സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Top