കണ്ണൂര്‍: ആവേശം വിതറി കോണ്‍ഗ്രസിലെ വിമത സ്ഥാനാര്‍ത്ഥി അഡ്വ ബിനോയ് തോമസിന്റെ പ്രചരണം. കഴിഞ്ഞ ദിവസം നൂറ് കണക്കിന് പ്രവര്‍ത്തകരുടെ പ്രകടനത്തോടെയാണ് ബിനോയ് തോസമ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. ഇത് കെസി ജോസഫിന്റെ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. അതേ സമയം മണ്ഡലത്തില്‍ വന്‍ തോതില്‍ പണമിറക്കി കെസി ജോസഫിനെതിരായുള്ള നീക്കങ്ങളെ തടയാനും ശ്രമമാരംഭിച്ചതിന് തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇരിക്കൂരിലെ ജനകീയനായ കോണ്‍ഗ്രസ് നേതാവാണ് ബിനോയ് തോമസ് അത് കൊണ്ട് തന്നെ ബിനോയിയുടെ സ്ഥാര്‍ത്ഥിത്വം കെസി ജോസഫിന് വന്‍ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇരിക്കൂര്‍ മണ്ഡലത്തിലെ പല യുഡിഎഫ് നേതാക്കളും ഫോണിലൂടെയും നേരിട്ടും ബിനോയിക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെയുള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിതെരായുള്ള പ്രതിഷേധമാണ് ബിനോയിക്ക് വോട്ടായിമാറുക. മൂന്ന് പതിറ്റാണ്ട് ഭരിച്ചിട്ടും മണ്ഡലത്തില്‍ വികസനമെന്നത് പേരിനുപേലും ഇല്ലാതാക്കിയ മന്ത്രിക്കെതിരായുള്ള വോട്ടര്‍മാരുടെ ശക്തമായ പ്രതിഷേധവും വിമത സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യു.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ സജീവമായ തിരഞ്ഞെടുപ്പ്പ്രവര്‍ത്തനങ്ങളിലാണ് ബിനോയ് തോമസും സബപ്രവര്‍ത്തകരും. എല്ലാ പഞ്ചായത്തിലും കമ്മിറ്റികള്‍ വിളിച്ചു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകികരിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.
വിനോയ് ദേവസ്യ, അബ്ദുല്‍ കാദര്‍ ഇരിക്കൂര്‍, ജെയിംസ് മയിലാം പെട്ടി, സിജു ജോസഫ്, ബെന്നി കൊച്ചുപ്പുര, ബെന്നി ചെറിയംകുന്നേല്‍, ബേബി കെജെ, ഷാജുവട്ടക്കുന്നേല്‍, പ്രാകശ്, തോമസ് മാംബുഴിക്കല്‍, ഡിബു ജോണ്‍, സിജേ മണിക്കടവ്, പ്രോമിസ് മണിക്കടവ് എന്നിവരുടെ നേതൃത്വത്തിലാണ് പത്രിസമര്‍പ്പണം നടന്നത്.




