ഭര്‍ത്താവിനൊപ്പം കോണ്‍ഡം പരസ്യത്തില്‍ അഭിനയിച്ച് ബിപാഷ; സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമെന്ന് താരം

കൊച്ചി:കനത്ത ഫ്രതിഫലം കിട്ടിയാല്‍ ഏത് പരസ്യത്തിനും തലവയ്ക്കുന്ന താരങ്ങള്‍ക്കിടയില്‍ അടുത്തിടെ മാതൃകപരമായ പ്രവര്‍ത്തനം നടത്തി ശ്രദ്ധ നേടിയ താരമായിരുന്നു ബിപാഷ ബസു. കോടികള്‍ പറഞ്ഞിട്ടും ഒരു വലിയ ശീതളപാനീയ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു നടിയുടെ നിലപാട്. ആരോഗ്യ കാര്യത്തിലും ഫിറ്റ്നസ് വിഷയത്തിലും കണിശക്കാരിയായ ബിപാഷ ഇത്തരം ശീതളപാനീയങ്ങളെ ഒട്ടും പ്രോത്സാഹിപ്പിക്കുന്ന ആളല്ല.താന്‍ ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കാറില്ല. പിന്നെ ഞാനിത് എങ്ങനെ മറ്റുള്ളവരോട് പറയുമെന്ന കാരണം മൂലമാണ് നടി പരസ്യത്തില്‍ അഭിനയിക്കാതിരുന്നത്. എന്നാല്‍ നടി അഭിനയിച്ച പുതിയ പരസ്യത്തിനെതിരെ ചില ആളുകള്‍ വിമര്‍ശനവുമായി എത്തിക്കഴിഞ്ഞു.BIPASHA 2
നടി ഭര്‍ത്താവായ കരണ്‍ സിങ്ഗിനൊപ്പം ഒരു കോണ്‍ഡം ബ്രാന്‍ഡിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് വിമര്‍ശനത്തിന് കാരണം.സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചും അനാവശ്യ ഗര്‍ഭധാരണത്തെ തടയുന്നതിനെകുറിച്ചും എച്ച്‌ഐവി എയിഡ്‌സ്, എസ്ടിഡി എന്നിവയെക്കുറിച്ചുമുള്ള ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം ലക്ഷ്യമിടുന്ന വീഡിയോ പരസ്യമാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ ബിപാഷ പരസ്യം ഷെയര്‍ ചെയ്തിരുന്നു. ദമ്പതികള്‍ എന്ന നിലയില്‍ തങ്ങള്‍ രണ്ടുപേരും പരസ്യത്തിന്റെ ഉള്ളടക്കത്തില്‍ വിശ്വസിക്കുന്നെന്നും അതുകൊണ്ടുതന്നെ ആലോചിച്ചുതന്നെയാണ് അഭിനയിക്കാന്‍ കരാര്‍ നല്‍കിയതെന്നും ബിപാഷ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയില്‍ സെക്‌സിനേയും കോണ്‍ഡത്തെയുമെല്ലാം ആളുകള്‍ ഇപ്പോഴും നിഷിദ്ധവസ്തുവായി കാണുന്നു… ഇതേക്കുറിച്ച് നമുക്ക് കൂടുതല്‍ സംസാരിക്കാം, കൂടുതല്‍ വായിക്കാം. ലളിതമായ മുന്‍കരുതല്‍ കൊണ്ട് ഒഴിവാക്കാവുന്ന ഇത്തരം കാര്യങ്ങളെകുറിച്ച് കൂടുതല്‍ അറിയാം. കോണ്‍ഡം ഉപയോഗിച്ച് നിങ്ങള്‍ക്ക് സുരക്ഷിതമായ ലൈംഗികത ഉറപ്പാക്കാം. ഇതുവഴി എച്ച് ഐ വി, എസ് ടി ഡി എന്നിവയെ തടയാം. ദമ്പതികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഇതില്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് സമ്മതിച്ചത്. ബിപാഷ കുറിച്ചു.വിമര്‍ശകര്‍ നടിക്കെതിരെ തിരയുമ്പോഴും ഒരുവിഭാഗം ആളുകള്‍ നടിയുടെ നല്ലപ്രവര്‍ത്തിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Top