രാഹുല്‍ ഈശ്വറും ശ്രീശാന്തും അലി അക്ബറും ബിജെപി സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയായി. ക്രിക്കറ്റ് താരം ശ്രീശാന്തും രാഹുല്‍ ഈശ്വറും പട്ടികയിലുണ്ട്. രാഹുല്‍ ഈശ്വര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. ശ്രീശാന്തിനെ തൃപ്പൂണിത്തുറയിലാണ് പരിഗണിക്കുന്നത്. സംവിധായകന്‍ അലി അക്ബറും ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അലി അക്ബര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കോഴിക്കോട് മേയര്‍ സ്ഥാനാര്‍ത്ഥി ആയിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു ബേപ്പൂരിലും വി. ഗോപാലകൃഷ്ണന്‍ തൃശൂരിലും സ്ഥാനാര്‍ത്ഥിയാകും.
അതേസമയം ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ നടന്‍ സുരേഷ് ഗോപി രണ്ടാം ഘട്ട പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹത്തെ മത്സരരംഗത്ത് ഇറക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സമ്മര്‍ദ്ദം തുടരുന്നതായാണ് സൂചന. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാലും അടക്കം പ്രമുഖര്‍ ഉള്‍പ്പെടുന്ന 22 സ്ഥനാര്‍ത്ഥികളുടെ ഒന്നാം ഘട്ട പട്ടിക ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Top