സിപിഐഎം ജില്ലാസെക്രട്ടറിയുടെ മകനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ ആര്‍എസ്എസ് ആക്രമണം

സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായി സാനിയോ മനോമിക്കും നേരെ ആര്‍എസ്എസ് ആക്രമണം. കക്കട്ട് അമ്പലകുളങ്ങരയില്‍ വച്ച് ഇരുവരേയും ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. എട്ടോളം വരുന്ന സംഘ്പരിവാര്‍ അക്രമികള്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചു. സാരമായ പരുക്കേറ്റ രണ്ടു പേരെയും കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ റിപ്പോര്‍ട്ടറാണ് സാനിയോ മനോമി. ശബരിമല കര്‍മ സമിതിയും ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ച ഹര്‍ത്താലിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണസംഭവങ്ങള്‍ അരങ്ങേറുകയാണ്.

ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പലയിടങ്ങളിലും പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. സുരക്ഷയൊരുക്കിയാല്‍ സര്‍വ്വീസ് നടത്താമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top