ബാലശങ്കറോ,എ.എൻ രാധാകൃഷ്ണനോ ബിജെപി പ്രസിഡണ്ടാകും.പ്രഖ്യാപനം ഈ മാസം അവസാനം

ന്യൂ ഡൽഹി: ബി.ജെ.പിക്ക് ‘പ്രസിഡന്റ് ഇല്ലാതായിട്ട് മാസങ്ങൾ ആയി . പുതിയ പ്രസിഡന്റായി ബാലശങ്കറോ,എ.എൻ രാധാകൃഷ്ണനോ വരും . ദിവസങ്ങൾക്കകം തീരുമാനമുണ്ടാകുമെന്ന് ആവർത്തിച്ച് നേതൃത്വം പറയുന്നു .പ്രഖ്യാപനം ഈ മാസം അവസാനത്തിനുള്ളിൽ ഉണ്ടാകും. പാർട്ടിയുടെ ബൗദ്ധിക വിഭാഗം മേധാവി ആർ. ബാലശങ്കറെ കേരളത്തിലെ ബിജെപിയുടെ പ്രെസിഡന്റാക്കാൻ തീരുമാനിച്ചിരിക്കുന്നത് . പ്രക്യാപനം ഉടനെയുണ്ടാവും. എന്നാലും സുരേന്ദ്രനെ പ്രെസിഡന്റാക്കിയാൽ കേരളത്തിന് വൻ നേട്ടമാകും എന്നത് ആർഎസ്‌സിനെ ഒന്നു കൂടി ബോധ്യപ്പെടുത്താൻ പാർട്ടി ശ്രമിക്കും.
മുരളീധരൻ വിഭാഗത്തിനുകൂടി സ്വീകാര്യനായ പി. കെ. കൃഷ്ണദാസിനെ പ്രെസിഡന്റാക്കി പ്രശനം പരിഹരിക്കുക എന്ന നിർദ്ദേശമാണ് പാർട്ടി നേതാക്കളായ മുരളീധര റാവുവും, എച്. രാജയും അമിത് ഷാക്ക് നൽകിയത്. കൃഷ്ണദാസിനോട് എതിർപ്പില്ലെങ്കിലും തങ്ങൾ തീരുമാനിച്ച കെ. സുരേന്ദ്രനെ നിശ്ചയിക്കാതെ സംസ്ഥാനത്തുനിന്നു തന്നെ മറ്റൊരു നേതാവിനെ നിശ്ചയിക്കുന്നത് കേന്ദ്രനെത്ര്വതിന്റെ ആദ്യ തീരുമാനം വിഡ്ഢിത്തമായിപ്പോയി എന്ന് വാഖ്യാനിക്കപ്പെടും എന്നതിനാൽ സംസ്ഥാനത്തിന് പുറത്തു പ്രവർത്തിക്കുന്ന ബാലശങ്കറിനെ കൊണ്ടുവരുവാൻ ഇപ്പോൾ ധാരണയായിട്ടുള്ളത്.ബാലശങ്കറിനെ ഒഴിവാക്കിയാൽ എ എൻ രാധാകൃഷ്ണന് നറുക്ക് വീഴും .

കുമ്മനം രാജശേഖരൻ മിസോറം ഗവർണറായതിനെതുടർന്നാണ് അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുന്നത്. പകരം ആളെ കണ്ടെത്തിയെന്നായിരുന്നു ആദ്യം പ്രചരിപ്പിക്കപ്പെട്ടത്.എന്നാൽ, സംസ്ഥാനത്തെ ഗ്രൂപ് പോര് ഇത്ര ഗുരുതരമാണെന്ന് ദേശീയ നേതൃത്വം പോലും പ്രതീക്ഷിച്ചില്ല. ചർച്ചയും രഹസ്യ ഹിതപരിശോധനകളും നടന്നു. എന്നാൽ, ഗ്രൂപ് പോര് ഇതിനൊക്കെ തടസ്സമായി.ആദ്യം കേട്ട പേരുകൾ പലതും മാറിമറിഞ്ഞു. പലരുടെ പേരുകളടങ്ങിയ പട്ടികയുണ്ടായി. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ വ്യക്തികൾ ഒരു ഗ്രൂപ്പിെൻറ വക്താക്കളായെന്ന പരാതിയും ഉയർന്നു. ഇത് രേഖാമൂലം നേതൃത്വത്തിന് മുന്നിലുമെത്തി.ആർ.എസ്.എസ് സംസ്ഥാന നേതൃത്വം മൗനം പാലിച്ചതോടെ പ്രശ്നം രൂക്ഷമായി. ആർ.എസ്.എസ് ദേശീയ നേതൃത്വത്തിെൻറ പിൻബലത്തോടെ ഒരാളുടെ പേര് ഉയർന്നെങ്കിലും അതിനോട് സംസ്ഥാന നേതൃത്വം താൽപര്യം പ്രകടിപ്പിച്ചില്ല.ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ അധ്യക്ഷനില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ദേശീയ അധ്യക്ഷൻ അമിത്ഷാ, പ്രധാനമന്ത്രി നേരന്ദ്ര മോദി തുടങ്ങിയവരുമായി ആലോചിച്ച് ദിവസങ്ങൾക്കകം പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതൃത്വം നൽകുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top