ബിജെപി കോർ കമ്മിറ്റി ഇന്ന്; തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, കുഴൽപ്പണ വിവാദവും ചർച്ച ചെയ്തേക്കും: കെ.സുരേന്ദ്രൻ്റെ മകനെ പൊലീസ് ചോദ്യം ചെയ്യും

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. പ്രതിയായ ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന്‍ ഫോണിലൂടെ ബന്ധപ്പെട്ടതായി കണ്ടെത്തി. ഇതോടെ സുരേന്ദ്രനിലേക്ക് അന്വേഷണം നീളുകയാണ്. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരും ധര്‍മരാജനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കോര്‍കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിജെപി കുഴല്‍പ്പണകേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. പി.കെ കൃഷ്ണദാസും എം.ടി രമേശും അടക്കമുള്ള നേതാക്കളുടെ മൗനം അവസാനിപ്പിക്കാനും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ എല്ലാവരെയും രംഗത്തിറക്കാനുമുള്ള ശ്രമമായിരിക്കും യോഗത്തിലുണ്ടാവുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടകര കുഴൽപ്പണകേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടയിൽ ഇന്ന് ബിജെപി കോർ കമ്മിറ്റി യോഗം ചേരും. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം ചേരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണ കേസ്, സി കെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിലുള്ള വിവാദങ്ങൾ, കെ സുന്ദരയുടെ വെളിപ്പെടുത്തൽ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇതാദ്യമായാണ് അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം. നേരത്തെ ഓൺലൈനായി യോഗം ചേർന്നിരുന്നു.

കേരളത്തിന്റെ ചുമതലയുളള പ്രഭാരി സിപി രാധാകൃഷ്ണൻ പങ്കെടുക്കും. വിവാദ വിഷയങ്ങളിൽ പാർട്ടിയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുകയാണ് കോർ കമ്മിറ്റിയുടെ ലക്ഷ്യം. എന്നാൽ കുഴൽപ്പണകേസും തെരഞ്ഞെടുപ്പിൽ ഫണ്ട് കൈകാര്യം ചെയ്ത രീതിയും സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പ് ഏകോപനത്തിലെ വീഴ്ചയും ഔദ്യോഗിക വിഭാഗത്തിനെതിരെ ഇടപെടൽ ഉറപ്പിക്കാൻ മറുവിഭാഗവും തയാറെടുത്തിട്ടുണ്ട്. തീരുമാനങ്ങളെല്ലാം കെ സുരേന്ദ്രനും വി മുരളീധരനും ചേർന്നെടുത്തതിനാൽ പ്രതിസന്ധികളുടെ ഉത്തരവാദിത്വവും ഇവർ ഏറ്റെടുക്കണമെന്നാണ് വി മുരളീധര വിഭാഗത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കണമെന്ന നിലപാട് ആർഎസ്എസും സ്വീകരിച്ചിട്ടുണ്ട്.

Top