ബിജെപിയില്‍ കലഹം തുടങ്ങി!! നേതാക്കള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനം; അച്ചേ ദിന്‍ സാധകരണക്കാര്‍ക്കല്ലെന്നും ലക്ഷ്മി കാന്ത് ചൗളയുടെ പരിഹാസം

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വലയുകയാണ് ബിജെപി. തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ആന്തരിക പ്രശ്‌നങ്ങളും ഉടലെടുത്തിരിക്കുകയാണ്. വിമര്‍ശനത്തിന് അതീതരായിരുന്ന മോദി അമിത് ഷാ കൂട്ടുകെട്ടിനെതിരെ നേതാക്കള്‍ സംസാരിച്ചു തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം അമിത് ഷാ ഏറ്റെടുക്കണമെന്ന് നേരത്തെ നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

ഇപ്പോഴിതാ മറ്റൊരു ബിജെപി നേതാവും മോദിക്കെതിരെ മുഖം നോക്കാതെ രംഗത്തെത്തിയിരിക്കുകയാണ്. പഞ്ചാബിന്റെ മുന്‍ മന്ത്രി കൂടിയായ ലക്ഷ്മി കാന്ത ചൗളയാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്. വെറുമൊരു നേതാവ് മാത്രമല്ല ഇവര്‍. കോളേജ് അധ്യാപികയായിരുന്ന ലക്ഷ്മിക്ക് വര്‍ഷങ്ങളുടെ പ്രവര്‍ത്തനാനുഭവവും രാഷ്ട്രീയത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ റയില്‍വേയിലെ കെടുകാര്യസ്ഥതയെക്കുറിച്ചാണ് ലക്ഷ്മി വിമര്‍ശനം ഉന്നയിച്ചത്. അമൃത്സറില്‍ നിന്ന് അയോധ്യയിലേക്ക് പോവുകയായിരുന്ന സരയു-യമുന ട്രെയിന്‍ പത്ത് മണിക്കൂറോളം ഒരിടത്ത് പിടിച്ചിട്ടതിനെ തുടര്‍ന്ന് ട്രെയിനിനകത്ത് വച്ച് തന്നെ എടുത്ത വീഡിയോയിലാണ് ലക്ഷ്മി റെയില്‍വേയുടെ കെടുകാര്യസ്ഥതയെ പറ്റി വിശദീകരിച്ചത്.

‘ഞങ്ങളെ പോലെയുള്ള സാധാരണക്കാരുടെ പ്രശ്നം നിങ്ങള്‍ മനസ്സിലാക്കണം. സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും എനിക്ക് സമര്‍പ്പിക്കാനുള്ള ഏക അപേക്ഷയിതാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ട്രെയിന്‍ അതിന്റെ ദിശ മാറ്റി, മണിക്കൂറുകള്‍ വൈകി, ആരും ഒരു വിവരവും യാത്രക്കാര്‍ക്ക് നല്‍കുന്നില്ല. കഴിക്കാന്‍ ഭക്ഷണം പോലും ലഭ്യമല്ലാത്ത സാഹചര്യമാണ്.’- ലക്ഷ്മി വീഡിയോയില്‍ പറഞ്ഞു.

വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണെന്ന് സ്വയം അവകാശപ്പെടുന്ന മോദി സര്‍ക്കാരിനെ ബുള്ളറ്റ് ട്രെയിനിന്റെ പേരിലും ലക്ഷ്മി പരിഹസിച്ചു. മോദിയുടെയും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെയും പേരെടുത്തുപറഞ്ഞായിരുന്നു വിമര്‍ശനം.

‘മോദി ജീ, പീയുഷ് ഗോയല്‍ ജീ, മണിക്കൂറില്‍ 12ഉം 200ഉം കിലോമീറ്റര്‍ താണ്ടുന്ന ട്രെയിനിന്റെ കാര്യം നിങ്ങള്‍ വിടൂ. നിലവില്‍ ഉള്ളത് നന്നായി നടത്തിക്കൊണ്ടുപോകൂ ആദ്യം. ജനങ്ങള്‍ വണ്ടി കാത്ത് വഴിയിലാണ് നില്‍ക്കുന്നത്. വെയിറ്റിംഗ് റൂമുകള്‍ പോലുമില്ല. കഠിനമായ തണുപ്പില്‍ പോലും അവര്‍ക്ക് അതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരായ പട്ടാളക്കാരും പാവങ്ങളും സഞ്ചരിക്കുന്ന ട്രെയിനുകളുടെ അവസ്ഥയിതാണ് ‘- ലക്ഷ്മി പറഞ്ഞു.

റെയില്‍വേയുടെ പ്രവര്‍ത്തനത്തെ അടിമുടി കുറ്റപ്പെടുത്തിയ ലക്ഷ്മി മോദിയുടെ ഭരണത്തെയും ഒടുവില്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘ജനങ്ങള്‍ വളരെയധികം പ്രശ്നത്തിലാണ് മോദി ജീ, ആര്‍ക്കെങ്കിലും അച്ചേ ദിന്‍ ഉണ്ടായോയെന്ന് എനിക്ക് സംശയമാണ്. ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതൊരിക്കലും സാധാരണക്കാരനായിരിക്കില്ല’- ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Top