കൊച്ചി:സംഘപരിവാര്‍ നേതൃത്വത്തിന്റെ അനുഗ്രശിസോടെ കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടെ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി.ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് കൈമാറിയ സംസ്ഥാന ഉപഭാരവാഹികളുടേയും ജില്ലാ ഭാരവാഹികളുടേയും ലിസ്റ്റ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി കെ സുരേന്ദ്രന്‍,എഎന്‍ രാധാകൃഷ്ണന്‍,എംടി രമേശ്,ശോഭ സുരേന്ദ്രന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.വൈസ്പ്രസിഡന്റ്മാരായി ഒന്‍പത് പേരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.കെപി ശ്രീശന്‍ മാസ്റ്റര്‍,പിഎം വേലായുധന്‍,ജോര്‍ജ് കുര്യന്‍,ഡോ:പിപി വാവ,എന്‍ ശിവരാജന്‍,എംഎസ് സമ്പൂര്‍ണ്ണ,പ്രമീള നായിക്,നിര്‍മ്മല കുട്ടികൃഷ്ണന്‍,ബി രാധാമണി,എട്ടു പേരാണ് പുതിയ സെക്രട്ടറിമാരായി ലിസ്റ്റിലുള്ളത്.വിവി രാജേഷ്,സി ശിവന്‍കുട്ടി,വികെ സജീവന്‍,എകെ നസീര്‍,അഡ്വ ബി ഗോപാലകൃഷണന്‍,സി കൃഷണകുമാര്‍,എസ് ഗിരിജാ കുമാരി,രാജി പ്രസാദ്.സംസ്ഥാന ട്രഷററായി പത്തനംതിട്ടയില്‍ നിന്നുള്ള പ്രതാപചന്ദ്ര വര്‍മ്മയാണ് കുമ്മനത്തിന്റെ ലിസ്റ്റിലുള്ളത്.ഇത് കൂടാതെ സംസ്ഥാന സമിതി അംഗങ്ങളായി 18 പേരുടേയും 14 ജില്ല പ്രസിഡന്റ്,ജനറല്‍ സെക്രട്ടറിമാരുടേയും ലിസ്റ്റും കുമ്മനം അമിത് ഷായ്ക്ക് നല്‍കിയിട്ടുണ്ട്.യുവമോര്‍ച്ച മഹിളാ മോര്‍ച്ച,തുടങ്ങിയ പോഷക സംഘടനകളുടെ ഭാരവാഹികളും പുതുമുഖങ്ങള്‍ തന്നെയാണ്.യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായി കോഴിക്കോറ്റ് നിന്നുള്ള അഡ്വ:കെപി പ്രകാശ്ബാബു,മഹിളാ മോര്‍ച്ച പ്രസിഡന്റായി രേണു സുരേഷ് എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.ജില്ല ഭാരവാഹികളുടെ നാമനിര്‍ദ്ദേശത്തിലാണ് സംഘപരിവാര്‍ കൂടുതല്‍ ക്ടപെട്ടിരിക്കുന്നത്.പല ജില്ലാ പ്രസിഡന്റുമാരും ആര്‍എസ്എസ് നോമിനികളാണെന്നാണ് വിലയിരുത്തുന്നത്.
കുമ്മനം കൈമാറിയ ലിസ്റ്റ് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ഉടന്‍ പ്രഖ്യാപിക്കും.