പുതിയ ചലഞ്ചുമായി ഹോളിവുഡ്; ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബക്കറ്റ് നിറയെ ഐസ് എടുത്ത് തലയിലൂടെ ഒഴിക്കുന്ന ഐസ്ബക്കറ്റ് ചലഞ്ചും അപകട സാധ്യതയുണ്ടാക്കിയ കീകീ ചലഞ്ചിനും ശേഷം പുതിയൊരു ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ഹോളിവുഡ് നടന്‍ ജേസണ്‍ സ്റ്റാതമും പോപ് ഗായകന്‍ ജോണ്‍ മേയറുമാണ് ബോട്ടില്‍ ക്യാപ് ചലഞ്ച് എന്ന പുത്തന്‍ ആശയത്തെ പരിചയപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കുപ്പി അടപ്പോടുകൂടി മുന്നില്‍വെച്ച് കുറച്ചകലെ മാറിനിന്ന് ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ അടപ്പു ചവുട്ടിമാറ്റുകയാണ് ചെയ്യുന്നത്. ഈ അഭ്യാസത്തിനിടയില്‍ കുപ്പി വീഴുകയോ പൊട്ടുകയോ അരുത് എന്നതാണ് ഇതിലെ ചലഞ്ച്.

അത്ര സിംപിളാണെന്നു തോന്നുന്നില്ലെങ്കിലും പുത്തന്‍ ആശയങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന സോഷ്യല്‍മീഡിയ പുതിയ ചലഞ്ചും ഏറ്റെടുത്തിരിക്കുകയാണ്.

Top