അടൂര്‍: ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്ബനാട് തുവയൂര്‍ തെക്ക് മാഞ്ഞാലി കാഞ്ഞിരവിള പടിഞ്ഞാറ്റേതില്‍ ശ്രീനാഥ് (32), ശ്രീരാജ് (28) എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടാത്തലയിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവ സമയംതന്നെ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ചുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കും പ്രതികളെ പിടികൂടാനായി. ഡി.വൈ.എഫ്.ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവും കടമ്ബനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂര്‍ തെക്ക് സുരേഷ് ഭവനില്‍ സുനില്‍ സുരേന്ദ്രനാണ്(27) വെട്ടേറ്റത്. അടൂര്‍ ഡിവൈ.എസ്.പി ബിനു, ഏനാത്ത് സി.ഐ പി.എസ്. സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.