അമ്മയില്ലാത്ത കുട്ടിക്ക് എന്നും മുടികെട്ടി കൊടുത്ത് ബസ് ഡ്രൈവറുടെ വാത്സല്യം

ഇസബെല്ല പിയെരിയെന്ന 11 കാരിക്ക് ദിവസവും മുടികെട്ടി കൊടുക്കുന്നത് സ്‌കൂള്‍ ബസ് ഡ്രൈവറാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ ഒരു അപൂര്‍വ രോഗത്തില്‍ നിന്നും മരണമടഞ്ഞതിനു ശേഷം സ്‌കൂളില്‍ പോകുന്നതിനുള്ള ഒരുക്കമെല്ലാം തനിച്ച് ചെയുന്നതിന് ഇസബെല്ല നിര്‍ബന്ധിതയായി. അതിരാവിലെ അച്ഛന്‍ ജോലിക്ക് പോകും. അതു കൊണ്ട് എല്ലാ കാര്യങ്ങളും ഇസബെല്ല തനിച്ചാണ് ചെയുന്നത്. പക്ഷേ ഇവര്‍ക്ക് മുന്നില്‍ പ്രതിബന്ധമായി നിന്നത് മുടികെട്ടുന്നതായിരുന്നു. ‘എനിക്ക് മുടികെട്ടുന്നത് എങ്ങനെയാണ് അറിയില്ലെയെന്ന് ഇസബെല്ലയുടെ അച്ഛന്‍ ഫിലിപ്പ് പിയെരി പറഞ്ഞു. അതു കൊണ്ട് അവളെ മുടികെട്ടി സഹായിക്കുന്നതിനു എനിക്ക് സാധിച്ചിരുന്നില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി. അതു കൊണ്ട് വെറുതെ വൃത്തിയില്ലാതെ മുടി കെട്ടിയാണ് ഇസബെല്ല സ്‌കൂളില്‍ പോയിരുന്നത്. ഒരു ദിവസം ഇസബെല്ല ബസ് ഡ്രൈവറായ ഡീന്‍ മറ്റൊരു പെണ്‍കുട്ടിക്ക് മുടികെട്ടി കൊടുക്കുന്നത് കണ്ടു. അത് ഇഷ്ടപ്പെട്ട ഇസബെല്ല തന്റെ മുടിയും അതു പോലെ കെട്ടിത്തരാമോയെന്ന് ചോദിച്ചു. അന്നു മുതല്‍ പിന്നീട് ഇസബെല്ലയുടെ മനോഹരങ്ങളായ ഹെയര്‍സെറ്റൈലുകള്‍ക്ക് പിന്നില്‍ ഡീനയായിരുന്നു. ‘ഒരുപാട് യാതന ജീവിതത്തില്‍ അനുഭവിച്ചുള്ള എനിക്ക് ഇസബെല്ലയെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. കുട്ടികാലത്ത് അമ്മയെ നഷ്ടപ്പെട്ട അവള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. കാരണം എനിക്ക് സ്തനാര്‍ബുദം വന്ന സമയത്ത് ഞാന്‍ ആശങ്കപ്പെട്ടത് എന്റെ കുഞ്ഞുങ്ങളെ ഓര്‍ത്താണ്. എനിക്ക് എന്തെങ്കിലും വന്നാല്‍ കുഞ്ഞുങ്ങള്‍ എന്തുചെയ്യും എന്നതായിരുന്നു എന്റെ ആകുലതയെന്നും’ഡീന്‍ പറയുന്നു. ഡീന്‍ ചെയുന്ന ഈ സഹായത്തിനു നന്ദിയുണ്ടെന്ന് ഇസബെല്ലയുടെ അച്ഛന്‍ പറയുന്നു.

Top