കൊച്ചി:കുറച്ചുകാലം അസുഖമായി മാറി നിന്ന ഉമ്മൻ ചാണ്ടി വീണ്ടും കൗശലക്കാരനായ രാഷ്ട്രീയക്കാരനാണ് വീണ്ടും രംഗത്ത് എത്തി .എതിരാളി ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയെ എങ്ങനെയും വെട്ടുക എന്ന അജണ്ടയുമായി സ്വന്തം ഗ്രൂപ്പിന്റെ രണ്ടാമനായ ബെന്നി ബെഹനാനെ ഇറക്കിയാണ് കൗശലകരമായ രാഷ്ട്രീയം ഉമ്മൻ ചാണ്ടി പുറത്ത് എടുത്തിരിക്കുന്നത് .ചെന്നിത്തലയും പിണറായി വിജയനും സംയുക്തമായി നടത്തിയ പൗരത്വ ബിൽ സമരത്തിനെതിരെ ആദ്യം എതിർപ്പുമായി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ബെന്നി ബഹന്നാൻ ആയിരുന്നു എതിർപ്പുമായി രംഗത്ത് വന്നത് .പിന്നെ സുധാകരനും ,മുരളിയും വിയോചിപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തി .കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി സംയുക്ത സമരത്തിന് പങ്കെടുത്തില്ല.
രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി സമര രംഗത്ത് എത്തിയത് മുസ്ലിം ലീഗ് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് അധികം മമത ഇല്ലാത്ത മുസ്ലിം ലീഗ് ചെന്നിത്തലയുമായി എടുക്കുന്നതിൽ ഉമ്മൻ ചാണ്ടി ഗ്രൂപ്പ് അപകടം മണത്തു .അതിനാൽ അവർ ഒന്നിക്കാതിരിക്കാൻ കൗശലതയോടെ യോചിച്ച സമരത്തിനെതിരെ ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാർ രംഗത്ത് ഇറങ്ങുകയായിരുന്നു .ആ നാടകത്തിൽ സംയുക്ത സമരത്തിന് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരുടെ വികാരപരമായ എതിർപ്പ് ചെന്നിത്തലക്ക് നേരെ തൊടുത്തുവിട്ട രാഷ്ട്രീയം തന്ത്രത്തിൽ സ്വതവേ രാഷ്ട്രീയ കുടിലത അറിയാത്ത ചെന്നിത്തല ടീമുകൾ കടപുഴകി വീണു .
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇനി ഇടതുമുന്നണിയുമായി യോജിച്ച സമരത്തിനില്ലെന്ന് രമേശ് ചെന്നിത്തല പറയുകയും ചെയ്തു .പറയിപ്പിച്ചു എന്നുവേണമെങ്കിൽ പറയാം . പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നതിന് വേണ്ടിയാണ് ഇടതുമുന്നണിയുമായി യോജിച്ച സമരം നടത്തിയത്. യോജിച്ച് സമരം നടത്തേണ്ട ആവശ്യം ഇനിയില്ലെന്നും യു.ഡി.എഫ് അതിന്റേതായ രീയിയിലായിരിക്കും സമരം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.അതോടെ ഉമ്മൻ ചാണ്ടി ഗ്രൂപ്പ് പുറത്തെടുത്തുവിട്ട ചാണക്യ തന്ത്രത്തിൽ ചെന്നിത്തല വീണു .
ഉടനെ തന്നെ കൗശലക്കാരനായ ഉമ്മൻ ചാണ്ടി രംഗത്ത് എത്തി .ലീഗിനെ കൂടാ എത്തിക്കണം -ചെന്നിത്തല ഗ്രൂപ്പിൽ എത്തിക്കരുതേ എന്ന തന്ത്രം വിജയിച്ചു ,എങ്കിലും ലീഗിനെ ആണ് അധികാരത്തിന്റെ ടോളിലായി ഉമ്മൻ ചാണ്ടിക്കാവശ്യം .സ്വന്തം ഗ്രൂപ്പിലെ മനസാക്ഷി ഗ്രൂപ്പ് നേതാവി ബെന്നിയെ തള്ളിപറഞ്ഞുകൊണ്ട് ഉമ്മൻ ചാണ്ടി രംഗത്ത് എത്തി .പൗരത്വ നിയമഭേദഗതിക്കെതിരേ നടത്തിയ യോജിച്ച പ്രക്ഷോഭത്തിനെതിരായ ബെന്നി ബഹനാന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും നിലപാട് തള്ളി ഉമ്മന്‍ ചാണ്ടി ചാടി വീണു . കേരളം നടത്തിയ പ്രക്ഷോഭം രാജ്യത്തിനു നല്‍കിയ ഏറ്റവും നല്ല സന്ദേശമായിരുന്നെന്നും ഉമ്മന്‍ ചാണ്ടി. സര്‍ക്കാരുമായി ചേര്‍ന്നു പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൈക്കൊണ്ട തീരുമാനത്തിനെതിരേ യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും ഒരു വിഭാഗം രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇതിനെ തള്ളിപ്പറഞ്ഞു. ഇത് മുന്നണിയിലും പാര്‍ട്ടിയിലും പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു.
അതേസമയം ലീഗ് പരസ്യമായി കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നു .സംയുക്തസമരത്തെ തള്ളിയ കോണ്‍ഗ്രസ് നിലപാടിനോട് മുസ്ലിം ലീഗിന് കടുത്ത എതിര്‍പ്പാണുള്ളത്. പൗരത്വനിയമത്തിനെതിരെ അത്തരത്തിലൊരു പ്രതിഷേധം അന്ന് ആസൂത്രണം ചെയ്തിരുന്നില്ലെങ്കില്‍ കേരളത്തില്‍ വിഷയം മറ്റുതലത്തിലേക്ക് പോകുമായിരുന്നുവെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. മുസ്ലീംതീവ്രവാദസംഘടനകള്‍ ഇത് മുതലാക്കാനുള്ള നീക്കമാണ് നടത്തിയത്. അന്ന് അത്തരത്തിലൊരു തീരുമാനം എടുത്തതുകൊണ്ടുമാത്രമാണ് അടുത്തദിവസം നടന്ന ഹര്‍ത്താലിന്റെ വീര്യം കുറഞ്ഞത്. പൗരത്വബില്ലിനെതിരെ ഇക്കഴിഞ്ഞ 18ന് സര്‍ക്കാരുമായി യോജിച്ച് നടത്തിയ പ്രക്ഷോഭത്തിനെതിരെ കഴിഞ്ഞദിവസം യു.ഡി.എഫ് കണ്‍വീനറും കെ.പി.സി.സി പ്രസിഡന്റും പരസ്യമായി രംഗത്തുവന്നതോടെയാണ് ലീഗ് നിലപാട് കടുപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിനെതിരെ അവര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
സംയുക്തപ്രക്ഷോഭത്തെ 1967-ലെ പ്രക്ഷോഭവുമായി അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. അഭിപ്രായവ്യത്യാസങ്ങള്‍ പലതുമുണ്ടാകാം. എന്നാലിത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ സമയത്ത് എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് എല്ലാവരും ഒന്നിച്ചുനില്‍ക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഈ വിഷയത്തില്‍ രാഷ്ട്രപതിയെ കണ്ടത്. 52 വര്‍ഷത്തിനു ശേഷമാണ് കേരളം ഇത്തരത്തിലൊരു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്.
1967-ല്‍ കേരളത്തിന് അരി ആവശ്യപ്പെട്ടുകൊണ്ട് എല്ലാ പാര്‍ട്ടികളും ഒന്നിച്ചു സമരംചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂട്ടായ ചര്‍ച്ച നടന്നിട്ടുണ്ടോ, ഏതെങ്കിലും വേദികളില്‍ ചര്‍ച്ചചെയ്‌തോയെന്നത് പറയാനാവില്ല. എന്നാല്‍ യോജിച്ച പ്രക്ഷോഭത്തിനുള്ള പ്രതിപക്ഷനേതാവിന്റെ തീരുമാനത്തോടു വ്യക്തിപരമായി യോജിക്കുന്നു. ഇത് ഇവിടംകൊണ്ട് നിര്‍ത്താവുന്ന പ്രതിഷേധമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടര്‍ന്ന് വരാന്‍ പോകുന്ന പൗരത്വരജിസ്റ്ററെയും കാണാന്‍ കഴിയൂ. ഇത് ഒരു വലിയ ജനവിഭാഗത്തില്‍ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്‌ഫോടനാത്മകമായ സംഘര്‍ഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറയ്ക്കാനാണു ശ്രമിക്കുന്നത്. ജമ്മു കശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കരുതല്‍ തടങ്കലിലായിട്ട് മാസങ്ങളായി. വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ടെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ യു.ഡി.എഫ് സമരവുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല വ്യക്തമാക്കി.സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ത്ത് നടത്തിയ സമരത്തിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. സര്‍ക്കാരിനെതിരെ ധവളപത്രം പുറത്തിറക്കി പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രിയുമായി യോജിച്ചുള്ള സമരത്തിന് പ്രതിപക്ഷ നേതാവ് തയ്യാറാകേണ്ടിയിരുന്നില്ലെന്നാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം.