ജനപ്രിയ ബജറ്റുമായി നിര്‍മ്മല സീതാരാമന്‍: സ്ത്രീകള്‍ക്കായി നാരി ടു നാരായണി, ഗ്രാമീണ മേഖലകളില്‍ 75,000 സ്വയം തൊഴില്‍ പദ്ധതികള്‍

എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. ജനപ്രിയ പദ്ധതികളാണ് തുടര്‍ന്ന് പ്രഖ്യാപിച്ചവയില്‍ പലതും. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും സ്വന്തമായി വീട് വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു.

മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും. പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണു പെന്‍ഷന്‍ നല്‍കുക. 2022 ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കും. ശൗചാലയം, ഗ്യാസ്, കറന്റ് സംവിധാനമുള്ള വീടുകള്‍ ലഭ്യമാക്കും. കെ വൈ സി നിബന്ധനകളില്‍ ഇളവ് വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുദ്ര പദ്ധതിയിലൂടെ ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരഭങ്ങള്‍ക്ക് പ്രത്യേക സഹായവും പ്രഖ്യാപിച്ചു. വികസനത്തില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നാരി ടു നാരായണി പദ്ധതി പ്രഖ്യാപിച്ചു.

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും. സീറോ ബജറ്റ് ഫാമിങ്ങിന് ഊന്നല്‍ നല്‍കും. ഗ്രാമീണ മേഖലകളില്‍ 75,000 സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കും.

ഇന്‍ഷുറന്‍സ്, മാധ്യമം, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയില്‍ കമ്പനി വരും. വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും. റെയില്‍ വികസനത്തിന് പിപിപി മോഡല്‍ കൊണ്ടുവരും. റെയില്‍വികസനത്തിന് വന്‍വിഹിതം നല്‍കും. 2030 വരെ 50 ലക്ഷം കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ധനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചു . ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Top