ചാലക്കുടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; മുഖ്യപ്രതി ജോണി കസ്റ്റഡിയില്‍

ചാലക്കുടി റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതി ജോണി പിടിയില്‍. പാലക്കാട് നിന്നാണ് ഇയാളെയും കൂട്ടു പ്രതി രഞ്ജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ജോണി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഇന്റര്‍പോളിന്റെ സഹായം തേടാനും പൊലീസ് ആലോചിച്ചിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കങ്ങളാണെന്നാണ് പൊലീസ് നിഗമനം. ചാലക്കുടി പരിയാരത്ത് തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശി രാജീവന്റെ കൊലപാതകം ക്വട്ടേഷനാണെന്ന സൂചന അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘത്തിനാണ് കേസിന്‍റെ ചുമതല.

Top