കഥകളില്‍ കൂടി കേട്ടുകേഴ്വി മാത്രമുള്ള നായകനെ തേടി നായിക നടത്തുന്ന പ്രണയ യാത്ര. വേഗം കൂട്ടിയും കുറച്ചും നടത്തുന്ന ആ യാത്ര ഒടുവില്‍ പൂരപ്പറമ്പിലെ കൊട്ടിക്കലാശത്തിനൊപ്പം പൂത്തുലയുന്നു.പുരുഷന്‍ താമസിച്ചിരുന്ന മുറിയില്‍ വളരെ യാദൃശ്ചികമായി താമസിക്കേണ്ടി വരുന്ന പെണ്‍കുട്ടി. ആ മുറിയില്‍ അവന്‍ ഉപേക്ഷിച്ചു പോയ ശേഷിപ്പുകള്‍ അവളെ അവനിലേക്ക് അടുപ്പിക്കുന്നു. അവനെന്ന ചിത്രകാരന്‍ വരച്ചു മുഴുമിപ്പിക്കാത്ത കഥയുടെ അന്ത്യം തേടി അവള്‍ യാത്ര തിരിക്കുന്നു. അതൊടുക്കം അവനെ തേടിയുള്ള യാത്രയായി പരിണമിക്കുന്നു.
പ്രണയവും സംഗീതവും സഞ്ചാരവുമായി മലയാള സിനിമയില്‍ പുത്തന്‍തരംഗം തീര്‍ത്ത് യുവനായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി മികച്ച അഭിപ്രായം തേടി വിജയക്കുതിപ്പിലേക്ക്. റിലീസിങ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ചാര്‍ലിയ്ക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിയ്ക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ചാര്‍ലി ഒരു തേടിപ്പോകലാണ്. പ്രണയത്തെ തേടിയുള്ള യാത്ര. കഥകളില്‍ കൂടി കേട്ടുമാത്രമറിഞ്ഞ നായകനെ തേടി നായിക നടത്തുന്ന യാത്ര.
വെറുമൊരു പൈങ്കിളി പ്രണയചിത്രമല്ല ചാര്‍ലി. കാമുകിയെ അന്വേഷിച്ച് പോകുന്ന കാമുക കഥാപാത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും കാമുകനെ തേടിപ്പോകുന്ന കാമുകിമാര്‍ വിരളമാണ്. തന്നില്‍ നിന്ന് ഒാടിയൊളിക്കുന്ന അവനെ കണ്ടെത്താന്‍ അവള്‍ നടത്തുന്ന ശ്രമങ്ങള്‍ മായാമയൂരത്തിലെ രേവതിയെ ഇടയ്ക്കെങ്കിലും അനുസ്മരിപ്പിച്ചു. അവള്‍ അവനെ എപ്പോള്‍ മുതലാണ് ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് അവള്‍ക്കോ പ്രേക്ഷകനോ പോലും മനസ്സിലാകില്ല. നിഗൂഡമായ കാന്തശക്തി അവളെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നു.
വ്യത്യസ്തമായ പ്രണയചിത്രം, മ്യൂസിക്കല്‍ ലവ് സ്റ്റോറി തുടങ്ങി ചാര്‍ലിയെ വിശേഷണങ്ങള്‍ കൊണ്ട് മൂടുകയാണ് ദുല്‍ഖര്‍ ആരാധകര്‍ ഒന്നടങ്കം. പ്രേമത്തിലെ ജോര്‍ജ്ജിനുശേഷം യുവപ്രേക്ഷകര്‍ റിലീസിന് മുമ്പേ തന്നെ ചാര്‍ലിയെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പിരിച്ചുവച്ച മീശയും താടിയുമുള്ള ആ ചെറുപ്പക്കാരന്‍ യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു, യുവാക്കളെല്ലാം ചാര്‍ലിയ്ക്കു പിറകെയാണ്.
താടിയും മുടിയും നീട്ടി വളര്‍ത്തി മീശ മുകളിലേക്ക് പിരിച്ച് വെച്ച് ജുബ്ബയും മുണ്ടും ധരിച്ച് കൈകളില്‍ പ്രത്യേകതരം വളകളിട്ട് സ്‌റ്റൈലിഷ് കഥാപാത്രം. ഇന്നലെ വരെ കണ്ടതില്‍ നിന്നു വ്യത്യസ്തമായൊരു വേഷമാണ് ചാര്‍ലി. ജീവിതം ആഘോഷമാക്കുന്ന, അടിച്ചുപൊളിയാക്കുന്ന വളരെ ഊര്‍ജ്ജസ്വലനായ യുവാവായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനെത്തുന്നത്.
വളരെ വിചിത്രസ്വഭാവമുള്ള ഒരാളെ അന്വേഷിച്ചുകൊണ്ടാണ് പാര്‍വതി അവതരിപ്പിക്കുന്ന ടെസ്സയെന്ന കഥാപാത്രമെത്തുന്നത്. എഴുത്തുകാരിയായ ടെസ്സ കേട്ട് കേള്‍വിമാത്രമുള്ള ആളിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്, അങ്ങനെ അവള്‍ക്ക് അയാളെക്കുറിച്ചുള്ള സൂചനകളിലൂടെ കഥ പുരോഗമിയ്ക്കുന്നത്. അവന്‍ താമസിച്ചിരുന്ന മുറിയില്‍ വളരെ യാദൃശ്ചികമായി താമസിക്കേണ്ടി വരുന്ന പെണ്‍കുട്ടിയാണ് ടെസ്സ. ആ മുറിയില്‍ അവന്‍ ഉപേക്ഷിച്ചു പോയ ശേഷിപ്പുകള്‍ അവളെ അവനിലേക്ക് അടുപ്പിക്കുന്നു. അവനെന്ന ചിത്രകാരന്‍ വരച്ചു മുഴുമിപ്പിക്കാത്ത ചിത്രവുമായി അവള്‍ കഥയുടെ അന്ത്യം തേടി യാത്ര തിരിക്കുന്നു. അങ്ങനെ ആ യാത്ര അവനെത്തേടിയുള്ളതായിമാറുന്നു.
ടെസ്സ അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്നയാള്‍ ചാര്‍ലി തന്നെയാണോ, ചാര്‍ലിയുടെയും ടെസ്സയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധമെന്താണ്, ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഒരു പൈങ്കിളി പ്രണയകഥയല്ല ചാര്‍ലി. കാമുകിയെ അന്വേഷിച്ച് പോകുന്ന കാമുക കഥാപാത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും കാമുകനെ തേടിപ്പോകുന്ന കാമുകിമാര്‍ വിരളമാണ്. തന്നില്‍ നിന്ന് ഓടിയൊളിക്കുന്ന അവനെ കണ്ടെത്താന്‍ അവള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലുടനീളം. അവള്‍ അവനെ എപ്പോള്‍ മുതലാണ് ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് അവള്‍ക്കോ പ്രേക്ഷകനോ പോലും മനസ്സിലാകില്ല. നിഗൂഢമായ കാന്തശക്തി അവളെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നു.
മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചാര്‍ളി, റോഡ് മൂവിയാണ് അതേസമയം രസകരമാമൊരു പ്രണയവുമുണ്ട്. ദുല്‍ഖര്‍ പാര്‍വ്വതി ജോഡി ബാഗ്ലൂര്‍ ഡേയിസിനു ശേഷം ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ചാര്‍ളി. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ രണ്ടാമത്തെ ചിത്രം എബിസിഡിയിലും ദുല്‍ഖറായിരുന്നു നായകന്‍.
പ്രണയവും സംഗീതവും സഞ്ചാരവും ചേര്‍ന്നു നില്‍ക്കുന്ന സിനിമയില്‍ ആറ് പാട്ടുകളുണ്ട്. അടുത്ത കാലത്തു മലയാളത്തില്‍ നിര്‍മ്മിച്ച ഒരു സിനിമയിലും ഇത്രയധികം പാട്ടുകള്‍ ചിത്രീകരിച്ചിട്ടുണ്ടാവില്ല. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് എഴുതിയ അഞ്ച് പാട്ടുകളും സന്തോഷ് വര്‍മ്മയുടെ ഒരു പാട്ടും. ഗോപി സുന്ദറാണ് ഈ ആറ് പാട്ടുകള്‍ക്കും സംഗീതമൊരുക്കിയത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നാണ്. കഥയും സംഭാഷണവും ഉണ്ണി ആറിന്റേതാണ്. തിരക്കഥാകൃത്തിന്റെ കയ്യൊപ്പ് വ്യക്തമായി പതിഞ്ഞ സിനിമയാണ് ചാര്‍ലി. പതിഞ്ഞ താളത്തിലുള്ള കഥയുടെ സഞ്ചാരത്തെ മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകന്‍ ഇടയ്ക്കിടെ ആവേശത്തിലേക്ക് ഉയര്‍ത്തി വിടും. ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണം ചാര്‍ലിയുടെ മാറ്റ് കൂട്ടുന്നതായിരുന്നു. ഒപ്പം ഗോപി സുന്ദറിന്റെ സംഗീതവും ചിത്രത്തെ ആസ്വാദ്യകരമാക്കി. രണ്ടു ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഏറ്റവും മികച്ച ചിത്രവും ചാര്‍ലി തന്നെയെന്ന് നിസ്സംശയം പറയാം.
ചാര്‍ലിയായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ കാഞ്ചനമാലയില്‍ നിന്നും ടെസ്സയിലേക്കുള്ള മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. ടെസ്സയും ചാര്‍ലിയും അല്പം വട്ടുള്ള നായികാനായകന്മാരായി ഒപ്പത്തിനൊപ്പം മികച്ചതായി. അപര്‍ണ ഗോപിനാഥ്, സൗബിന്‍ സാഹിര്‍, നെടുമുടി വേണു, ടൊവിനോ തോമസ് തുടങ്ങിയവരുടെ കഥാപാത്രങ്ങളും ചാര്‍ലിയെ മികച്ച ചിത്രമാക്കുന്നു.
ആക്ഷനും കോമഡിയും സെന്റിമെന്റ്‌സും കൂട്ടിക്കലര്‍ത്തിയ വ്യത്യസ്ത പ്രണയം പ്രതിപാദിക്കുന്ന ചാര്‍ലി ദുല്‍ഖറിന്റെ സിനിമാ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലാകും. ഓകെ കണ്‍മണിയ്ക്കും പ്രേമത്തിനും എന്ന് നിന്റെ മൊയ്തീനും ശേഷം മലയാളിയ്ക്ക് നെഞ്ചിലേറ്റാനുള്ള ചിത്രമാണ് ചാര്‍ലിയെന്ന് നിസ്സംശയം പറയാം.ചാര്‍ലിയായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ പാര്‍വതി കാഞ്ചനമാലയില്‍ നിന്ന് ടെസ്സയിലേക്ക് നടത്തിയ പരകായ പ്രവേശനം അത്ഭുതപ്പെടുത്തി. അല്‍പം ‘വട്ടുള്ള’ നായികാനായകന്മാരായി ഇരുവരും മികച്ചു നിന്നു. അപര്‍ണ ഗോപിനാഥ്, സൗബിന്‍ സാഹിര്‍, നെടുമുടി വേണു, ടൊവിനോ തോമസ് അങ്ങനെ നീണ്ട താരനിരയും ഒട്ടും നിരാശപ്പെടുത്തിയില്ല.ചാര്‍ലി പ്രതിപാദിക്കുന്ന പ്രണയം വ്യത്യസ്തമാണ്. ആക്ഷനും കോമഡിയും സെന്റിമെന്റ്സും ഉണ്ടെങ്കിലും ചാര്‍ലി ഉയര്‍ത്തിക്കാട്ടുന്ന ആത്യന്തികമായ പ്രമേയം പ്രണയം തന്നെയാണ്. പ്രേമത്തിലെയും മൊയ്തീനിലെയും പ്രണയത്തെ സ്വീകരിച്ച മലയാളികള്‍ക്ക് പ്രണയത്തിന്റെ വ്യത്യസ്ത അനുവഭവം ചാര്‍ലി സമ്മാനിക്കും.