തലസ്ഥാനത്ത് വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു; വ്യാപാര സ്ഥാപനം കത്തി നശിച്ചു

തിരുവനന്തപുരം: നഗരത്തില്‍ പഴവങ്ങാടി ജംക്ഷനിലെ കുടകളും ബാഗും മറ്റു സാധനങ്ങളും വില്‍ക്കുന്ന വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന സ്ഥാപനത്തില്‍ രാവിലെ 9.45 ഓടെയാണു തീപിടിത്തമുണ്ടായത്. ഇരുനിലകെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. 5 അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി.

തീപിടുത്തതിന്റെ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അഗ്‌നിശമന സേനാ അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് പിന്നീട് തീ പടര്‍ന്നെങ്കിലും കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. ചെല്ലം അമ്പര്‍ല മാര്‍ട്ടും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടുങ്ങിയ റോഡായതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് എത്തിപെടാന്‍ പ്രയാസം നേരിടുന്നുണ്ട്. സമീപത്ത് പഴക്കമുള്ള കെട്ടിടങ്ങളുള്ളതിനാല്‍ തീപടരാനുള്ള സാഹചര്യമുണ്ട്. വിമാനത്താവളത്തിലെ അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍മാന് പരിക്കേറ്റു. ചെങ്കല്‍ച്ചൂള ഫയര്‍സ്റ്റേഷനിലെ സന്തോഷിനാണ് പരിക്കേറ്റത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Top