ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ് ‘വജ്ര ഡയമണ്ട് ഫെസ്റ്റ് 2017’ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ‘വജ്ര ഡയമണ്ട് ഫെസ്റ്റ് 2017’ തൃശ്ശൂര്‍ ശോഭാ സിറ്റിയില്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം വി.കെ ശ്രീരാമന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രൂപ്പ് പി.ആര്‍.ഒ ജോജി ഡയമണ്ട് വിഭാഗം മാര്‍ക്കറ്റിങ് ഹെഡ്ഡ് ജിജോ, സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്ജ്, സീനിയര്‍ മാനേജര്‍ ജോപോള്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ വിജില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.മെയ് 7മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. വജ്രാഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വജ്രാഭരണ പര്‍ച്ചേയ്‌സുകള്‍ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കുന്നു.

22 കാരറ്റ് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പവന് 1000 രൂപ കൂടുതലായി ലഭിക്കുന്നത് കൂടാതെ എല്ലാ ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കുമൊപ്പം ഗോള്‍ഡ് കോയിന്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നു. മെയ് 27 വരെ എക്‌സിബിഷന്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്ന് എല്ലാ ദിവസവും രാത്രി 7 മണിക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും സ്വര്‍ണ്ണ സമ്മാനം സൗജന്യമായി നല്‍കുന്നതാണ്.

ഫെസ്റ്റിനോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്ക് അവരുടെ നൈസര്‍ഗ്ഗികവും കലാപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനാവശ്യമായ സൗകര്യം ചെയ്തുകോടുക്കുന്നതും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് സ്വര്‍ണ്ണ സമ്മാനം നല്‍കുന്നതുമാണ്.

ഉപഭോക്താക്കളുടെ പരിപൂര്‍ണ്ണ സംതൃപ്തി ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ എസ്.ജി.എല്‍ & ഐ.ജി.എല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെ അതി വിപുലമായ ശേഖരമാണ് ഫെസ്റ്റില്‍ സജ്ജമാക്കിയിട്ടുള്ളതെന്നും ആഭരണങ്ങളുടെ ഗുണമേന്മാ പരിശോധന, അള്‍ട്രാസോണിക് ക്ലീനിംഗ് സൗകര്യം എന്നിവ സൗജന്യമായി ലഭിക്കുന്നതാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

Top