വീട്ടമ്മയെ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച ആള്‍ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ആള്‍ദൈവങ്ങള്‍ ഗുണ്ടകളായും പെണ്‍വാണിഭക്കാരായും വിലസുന വാര്‍ത്തകള്‍ ദിനം പ്രതി പുറത്ത് വന്നിട്ടും ആള്‍ദൈവങ്ങളോടുള്ള ആരാധനയ്ക്ക് ഒരു കുറവുമില്ല. വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ തടവിലാക്കിയ്യെന്നതാണ് ഏറ്റവും ഒടുവിലത്തെ പരാതി വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ തടവിലിട്ടെന്ന പരാതിയില്‍ ‘ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തതാണ്.
തമിഴ്‌നാട്ടിയെ ഉപ്പോഡൈപട്ടി ഗ്രാമം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സതീശ് ഗുരുദേവ് ആണ് അറസ്റ്റിലായത്.ജെ. അമൃത്‌രാജ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തന്റെ ഭാര്യ ദേവിയെ ഫെബ്രുവരി 18 മുതല്‍സതീശ് ഗുരുദേവ് ആശ്രമത്തില്‍ തടവിലിട്ടതായായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും ഭാര്യയെ വിട്ടു നല്‍കാന്‍ തയ്യാറായില്ല എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് പൊലീസ് ആശ്രമത്തില്‍ നടത്തിയ തിരച്ചിലില്‍ ദേവിയെ കണ്ടെത്തി. ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതി ദേവിയെ ഭര്‍ത്താവിന്റെ കൂടെ വിട്ടയച്ചു. സംഭവത്തില്‍ സതീശ് ഗുരുദേവും മൂന്നു പേരും അറസറ്റിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top