ദത്ത് വിവാദം: കുഞ്ഞിനെ കൊണ്ടുവരാൻ പൊലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: അനുപമയുടടെ അടിസ്ഥാനത്തിൽ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ പൊലീസ് സംഘം പുറപ്പെട്ടു. ഇ​ന്നു രാ​വി​ലെ 6.10ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് നാ​ലം​ഗ സം​ഘം യാ​ത്ര തി​രി​ച്ച​ത്. മൂ​ന്നു പൊ​ലീ​സു​കാ​രും ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​യു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. നി​ല​വി​ൽ ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ദ​മ്പതി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് കു​ഞ്ഞ്. ഉ​ദ്യോ​ഗ​സ്ഥ​സം​ഘം എ​ത്തു​ന്ന വി​വ​രം ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ദ​മ്പ​തി​ക​ളെ അ​റി​യി​ച്ചി​രു​ന്നു.

ഉച്ചയോടെ ആന്ധ്രയിലെത്തുന്ന സംഘം കുഞ്ഞുമായി തിരിച്ച് എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരികെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ നാളെയായിരിക്കും സംഘം മടങ്ങുക. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ശിശു സംരക്ഷണ ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. അതിന്റെ ശേഷമായിരിക്കും പ്രാപ്തനായ മറ്റൊരു വ്യക്തിക്ക് സംരക്ഷണച്ചുമതല കൈമാറാന്‍ സാധ്യത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ആദ്യം ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും. അതിനിടെ കേസില്‍ അനുപമയുടെ ഹര്‍ജി തിരുവനന്തപുരം കുടുംബകോടതി ഇന്നു വീണ്ടും പരിഗണിക്കും. ദത്തുനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയത്.

Top